നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഒന്നിച്ച് നിൽക്കണം നമുക്ക്‌ വേണ്ടി'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ഫിറോസ് കുന്നംപറമ്പില്‍

  'ഒന്നിച്ച് നിൽക്കണം നമുക്ക്‌ വേണ്ടി'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ഫിറോസ് കുന്നംപറമ്പില്‍

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പികെ കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടിരുന്നു

  ഫിറോസ് കുന്നംപറമ്പിൽ

  ഫിറോസ് കുന്നംപറമ്പിൽ

  • Share this:
   തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ആഹ്വാനവുമായി ഫിറോസ് കുന്നംപറമ്പില്‍. കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യേണ്ട സമയമല്ലിതെന്നും സഹോദരങ്ങള്‍ക്കു വേണ്ടി ഒന്നിച്ച് നില്‍ക്കണമെന്ന് ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഫിറോസ് പറഞ്ഞു.

   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പികെ കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടിരുന്നു. കോവിഡ് 19 പ്രതിരോധത്തില്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും എടുക്കുന്ന നിലപാടിനൊപ്പം യോജിച്ച് പ്രവര്‍ത്തിക്കുമെന്നാണ് ചെന്നിത്തല രാവിലെ പറഞ്ഞത്. ”തികഞ്ഞ ജാഗ്രതയോടെ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. സര്‍ക്കാരിനോടൊപ്പം പ്രതിപക്ഷം ഈ കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കും. യുഡിഎഫിലെ എല്ലാ ഘടകകക്ഷികളുമായും വളരെ വിശദമായി സംസാരിച്ചു. സര്‍ക്കാരും ആരോഗ്യ വകുപ്പും എടുക്കുന്ന നിലപാടിനൊപ്പം യോജിച്ച് നിന്നു കൊണ്ട് പ്രവര്‍ത്തിക്കണമെന്നാണ്. ഒന്നാം ഘട്ടത്തിലും സര്‍ക്കാരിന് പരിപൂര്‍ണപിന്തുണ രേഖപ്പെടുത്തിയിരുന്നു. സര്‍ക്കാരും ആരോഗ്യവകുപ്പും പറഞ്ഞ കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണുള്ളത്. കോവിഡ്19 പ്രതിരോധത്തില്‍ എല്ലാ പിന്തുണയും സര്‍ക്കാരിന് പ്രഖ്യാപിക്കുകയാണ്. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് കൊവിഡിന്റെ പോരാട്ടത്തില്‍ മുന്നിട്ടിറങ്ങാന്‍ യുഡിഎഫ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുകയാണ്. ” രമേശ് ചെന്നിത്തല പറഞ്ഞു.


   Also Read മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് കാന്തപുരം

   ഇത്തരം സംഭാവനകള്‍ നല്‍കുന്നത് നല്ല കാര്യമാണെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. കൊവിഡ് പ്രതിരോധനടപടികളില്‍ സംസ്ഥാന സര്‍ക്കാരിന് മുസ്ലീം ലീഗിന്റെ പരിപൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിനൊപ്പം പ്രതിപക്ഷത്തിന്റെ പിന്തുണയും സംസ്ഥാന സര്‍ക്കാരിനുണ്ട്. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പേരെടുക്കലിനാണ് ആദ്യ ഘട്ടത്തില്‍ ശ്രമിച്ചത്. കേന്ദ്രത്തിന് ധാരാളം വീഴ്ചകള്‍ ഉണ്ടായിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്ന് കാന്തപുരം അബൂബക്കർ മുസല്യാരും ആഹ്വാനം ചെയ്തു. കക്ഷിരാഷ്ട്രീയം മറന്ന് സംസ്ഥാന സർക്കാരിനെ സഹായിക്കണം. വാക്സിൻ സൗജന്യമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അഭിനന്ദനാർഹമാണ്. കോവിഡ രോഗികൾക്ക് ഓക്സിജൻ തടയുന്നത് മാനവിക വിരുദ്ധമെന്നും കാന്തപുരം പറഞ്ഞു.

   അതിനിടെ കോവിഡ് പ്രതിരോധ വാക്സിൻ സ്വന്തമായി വാങ്ങാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ഇന്നു മാത്രം എത്തിയത് 1.15 കോടി രൂപ. വൈകിട്ട് നാലു മണി വരെയാണ് ഈ കണക്ക്. കേരളം വാക്സിൻ സ്വന്തമായി വാങ്ങുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ദുരിതാശ്വാസനിധിയിലേക്ക് വൻതോതിലുള്ള സംഭാവനകൾ പ്രവഹിച്ചു തുടങ്ങിയത്.

   സര്‍ക്കാരിന്റേതായ യാതൊരു ഔദ്യോഗിക പ്രഖ്യപനവുമില്ലാതെയാണ് സോഷ്യൽ മീഡിയയിൽ വൈറലായ വാക്സിൻ ചലഞ്ച് ക്യാംപയ്ൻ ജനങ്ങൾ ഏറ്റെടുത്തത്. കേന്ദ്ര സർക്കാരിന്‍റെ പുതിയ വാക്‌സിന്‍ നയം വന്നതിനു ശേഷമാണ് എന്തു വന്നാലും കേരളത്തില്‍ വാക്സീന്‍ സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വാർത്താസമ്മേളനത്തിൽ ഉണ്ടായത്. ആ പ്രഖ്യാപനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി ആളുകൾ ചെറുതും വലുതുമായ സംഭാവനകൾ നൽകാൻ തുടങ്ങിയത്.

   എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി ലഭിക്കേണ്ടതിന്റെ മാനുഷികമായ പ്രത്യേകത തിരിച്ചറിഞ്ഞ് പ്രതികരിക്കുകയാണ് നമ്മുടെ സഹോദരങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി ഒരു മാസത്തെ ശമ്പളമായ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. മുമ്പുണ്ടായിരുന്നത് പോലെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കുന്നവരുടെയും അനുഭവങ്ങള്‍ ഹൃദയസ്പര്‍ശിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
   Published by:Aneesh Anirudhan
   First published:
   )}