തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ (Venjaramood) സദാചാര പൊലീസ് (Moral Police) ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ യുവാവിനെ മുതുവിള (Muthuvila) അരുവിപ്പുറത്ത് മരിച്ച നിലയിൽ (Found Dead) കണ്ടെത്തി. വെഞ്ഞാറമൂട് കരിഞ്ചാത്തിയിൽ സോമന്റെയും രമയുടെയും മകൻ സുബിനാണ് (35) മരിച്ചത്. മുതുവിള അരുവിപ്പുറത്തുള്ള ബന്ധുവിട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ച കഴിഞ്ഞാണ് മൃതദേഹം കണ്ടത്.
ഇക്കഴിഞ്ഞ രണ്ടിന് രാത്രിയാണ് കേസിനാസ്പമായ സംഭവം നടന്നത്. രാത്രിയിൽ ശ്രീ ഗോകുലം മെഡിക്കൽ കോളജിൽ നിന്നും ജോലി കഴിഞ്ഞിറങ്ങിയ നഴ്സായ യുവതിയെയും അവരെ കുട്ടിക്കൊണ്ടുപോകാനെത്തിയ ഭർത്താവിനെയും സദാചാര പൊലീസ് ചമഞ്ഞെത്തി സംഘം മർദ്ദിച്ച കേസിൽ ഒന്നാം പ്രതിയായിരുന്നു സുബിൻ. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസ് എടുത്തതോടെ ഒളിവിലായിരുന്നു. ഇതിനിടയിലാണ് സുബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പാങ്ങോട് പൊലീസ് മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കേസിലെ മറ്റൊരു പ്രതി സുരേഷ് നേരത്തെ അറസ്റ്റിലായിരുന്നു. സദാചാര പൊലീസ് കേസിൽ മറ്റൊരാൾകൂടി പ്രതിയായി ഉണ്ട്. വെഞ്ഞാറമൂട് സ്വദേശിയാണ് സുരേഷ്.
ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച യുവാവിനെയും നഴ്സായ ഭാര്യയും പ്രതികൾ തടഞ്ഞുനിർത്തി. ദമ്പതികൾ ആണെന്ന് അറിയിച്ചിട്ടും പ്രതികൾ ഇരുവരോടും അസഭ്യം പറയുകയും പിന്നീട് അക്രമിക്കുകയും ആയിരുന്നു. ആശുപത്രിക്ക് സമീപത്തെ ഓട്ടോ സ്റ്റാൻഡിന് അടുത്തായിരുന്നു സംഭവം.
ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് പേരാമ്പ്രയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്രമം; ഒരാൾ കസ്റ്റഡിയിൽ
ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് കോഴിക്കോട്ട് പേരാമ്പ്രയില്‍ ആക്രമണം. പേരാമ്പ്രയിലെ ബാദുഷ ഹൈപ്പര്‍മാര്‍ക്കറ്റിലാണ് ഒരു സംഘം ആളുകൾ ജീവനക്കാരെ ആക്രമിച്ചത്. മര്‍ദനമേറ്റ നാല് ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സൂപ്പര്‍മാര്‍ക്കറ്റ് മാനേജരുടെ കയ്യൊടിഞ്ഞിട്ടുണ്ട്. അക്രമികളില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മേപ്പയ്യൂര്‍ സ്വദേശി പ്രസൂണിനെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്.
സൂപ്പര്‍മാര്‍ക്കറ്റില്‍ ബീഫ് സൂക്ഷിച്ചിരുന്ന ഫ്രീസറിനു മുകളില്‍ ഹലാല്‍ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടായിരുന്നു. കടയിലേക്ക് വന്ന നാല് പേർ ഹലാല്‍ സ്റ്റിക്കറുള്ള ബീഫുണ്ടോയെന്ന് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് നല്കാന് ആവശ്യപ്പെട്ട് ജീവനക്കാരുമായി വാക്കേറ്റത്തിലായി. തർക്കം മൂത്തതോടെ ഇവർ ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു.
ഇയാള്‍ക്കെതിരെ ഐപിസി 308 (കുറ്റകരമായ നരഹത്യാ ശ്രമം) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നും എസ്ഐ അറിയിച്ചു. ഇയാള്‍ ബിജെപിക്കാരനാണെന്ന് എസ്ഐ വ്യക്തമാക്കി. രണ്ട് പേരാണ് പ്രതികളെന്നാണ് പോലീസ് പറയുന്നത്. തങ്ങളെത്തുമ്പോള്‍ പ്രസൂണിനൊപ്പമുണ്ടായിരുന്നയാള്‍ വാഹനത്തില്‍ കയറി രക്ഷപെടുകയായിരുന്നു. ഇയാള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
'ഉച്ചയോടെയായിരുന്നു സംഭവം. സൂപ്പര്‍ മാര്‍ക്കറ്റില്‍ മൂന്ന് കമ്പനികളുടെ ബീഫ് ഉണ്ട്. ഇവയുടെ പുറത്തെല്ലാം ഹലാല്‍ എന്ന് എഴുതിയിട്ടുണ്ട്. ഹലാല്‍ എഴുത്ത് ഇല്ലാത്ത ബീഫ് ഇവര്‍ ആവശ്യപ്പെട്ടു. ഇല്ലെന്ന് അറിയിച്ചപ്പോള്‍ ജീവനക്കാരോട് തട്ടിക്കയറി. ഇത് ചോദ്യം ചെയ്തപ്പോഴാണ് മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദനമേറ്റത്. പരിചയമില്ലാത്തവരാണ് ആക്രമണം നടത്തിയത്. ഇവരുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നുവെന്നും ജീവനക്കാര്‍ പറയുന്നുണ്ട്.'- സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയായ ബാദുഷ പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.വൈ.എഫ്.ഐയും യൂത്ത് ലീഗും വ്യാപാരി സംഘടനകളും ആക്രമണത്തില്‍ പ്രതിഷേധിച്ചു. ആസൂത്രിതമായി നടപ്പാക്കിയ ആക്രമണത്തിന് പിന്നിൽ സംഘ്പരിവാര്‍ ശക്തികളാണെന്ന് ഡി.വൈ.എഫ്.ഐയും യൂത്ത് ലീഗും ആരോപിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.