നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Idukki Dam | ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി അണക്കെട്ടില്‍ ആദ്യത്തെ ജാഗ്രത നിര്‍ദേശം; ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

  Idukki Dam | ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി അണക്കെട്ടില്‍ ആദ്യത്തെ ജാഗ്രത നിര്‍ദേശം; ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

  ജലനിരപ്പ് 2390.86 അടി ആയതിനെ തുടര്‍ന്നാണ് ആദ്യ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചത്

  News18 Malayalam

  News18 Malayalam

  • Share this:
   ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി അണക്കില്‍(Idukki Dam) ആദ്യത്തെ ജാഗ്രത നിര്‍ദേശമായ ബ്ലൂ അലര്‍ട്ട്(Blue Alert) പ്രഖ്യാപിച്ചു. ജലനിരപ്പ് 2390.86 അടി ആയതിനെ തുടര്‍ന്നാണ് ആദ്യ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചത്. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് 2390.86 ആണ് ബ്ലൂ അലര്‍ട് ലവല്‍. പകല്‍ സമയത്ത് മണിക്കൂറില്‍ 0.02 അടി വീതമാണ് ജലനിരപ്പ് ഉയര്‍ന്നിരുന്നത്. രാത്രി വീണ്ടും മഴ കൂടിയതോടെ ജലനിരപ്പ് ഉയര്‍ന്നു.

   അതേസമയം സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ അതിശക്ത മഴ ഉണ്ടായേക്കും. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്ത് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും ലഭിച്ചേക്കും.

   തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

   നാളെയും മഴ തുടരുമെന്നാണ് കാലവാസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇന്നലെ രൂപപ്പെട്ട രണ്ട് ന്യൂനമര്‍ദ്ദങ്ങളാണ് മഴയ്ക്ക് കാരണം.

   Also Read-Encounter with Terrorists | പൂഞ്ചില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

   സംസ്ഥാനത്ത് പതിമൂന്ന് ദിവസത്തിനിടയില്‍ പെയ്തത് 293 മില്ലി മീറ്റര്‍ മഴയാണ്. തുലാവര്‍ഷത്തില്‍ ആകെ ലഭിക്കേണ്ടതിന്റെ 60% മഴ ആദ്യ 13 പതിമൂന്ന് ദിവസങ്ങളില്‍ പെയ്തത്.

   കടല്‍പ്രക്ഷുബ്ധമായതിനാല്‍ കേരള, ലക്ഷദ്വീപ് തീരത്തുനിന്ന് ഇന്നുകൂടി മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

   Also Read-Samridhi @ Kochi | 10 രൂപ ഊണ്; ഇനിയും തുടരാന്‍ സംഭാവന വേണം; പണത്തിനായി കൊച്ചി കോര്‍പറേഷന്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി

   മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനാണ് സാധ്യത.
   Published by:Jayesh Krishnan
   First published:
   )}