• HOME
  • »
  • NEWS
  • »
  • kerala
  • »
  • രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം; സമാപന സമ്മേളനം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം; സമാപന സമ്മേളനം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഒന്നാം വാര്‍ഷികാഘോഷത്തിന് നാളെ സമാപനം

  • Share this:
    തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് നാളെ സമാപനം. വൈകിട്ട് തിരുവനന്തപുരത്ത് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

    രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ജില്ലകള്‍ തോറും നടത്തിയ പ്രത്യേക പരിപാടികള്‍ക്കൊടുവിലാണ് സംസ്ഥാന തല സമാപനം സംഘടിപ്പിക്കുന്നത്. കണ്ണൂരിലായിരുന്നു ആദ്യ ജില്ലാ തല ആഘോഷം. ഒടുവില്‍ തിരുവനന്തപുരത്തും. കനകക്കുന്നില്‍ കഴിഞ്ഞ ഇരുപത്തേഴാം തീയതി ആരംഭിച്ച എന്റെ കേരളം മെഗാ പ്രദര്‍ശന മേളയും ഇതോടെ സമാപിക്കും
    Published by:Naseeba TC
    First published: