കോവിഡ് പരിചരണ കേന്ദ്രങ്ങളിലുണ്ടായിരുന്ന പ്രവാസികളുടെ ആദ്യസംഘം വീടുകളിലേക്ക് മടങ്ങി. മെയ് ഏഴിനെത്തിയവര് പതിനാല് ദിവസത്തെ ക്വാറന്റീൻ പൂര്‍ത്തിയാക്കിയാണ് മടങ്ങുന്നത്. കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവരെ കൊണ്ടു പോകാന്‍ എത്തുന്നവര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നേരത്തെ തന്നെ നല്‍കിയിരുന്നു.
സ്വകാര്യ വാഹനത്തില്‍ ഡ്രൈവര്‍ മാത്രം വരികയും എന്‍ 95 മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ കരുതണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. വീടുകളിലും അടുത്ത 14 ദിവസം ഇവര്‍ റൂം ക്വാറന്റീനില്‍ തന്നെ കഴിയണം. റൂം ക്വാറന്റീൻ പാലിക്കുന്നുണ്ടോയെന്നറിയാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണം ഉണ്ടാവും.
പ്രവാസികള്‍ എത്തുന്ന വിവരം അതാത് തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരെ അറിയിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ളവരുടെ സ്രവപരിശോധന മാത്രമാണ് ഇതുവരെ നടത്തിയത്. 14 ദിവസം കഴിഞ്ഞാല്‍ അടുത്തുള്ള പി.എച്ച്.സിയില്‍ നിന്ന് നിരീക്ഷണം പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. എന്തെങ്കിലും രോഗലക്ഷണം ഉണ്ടാവുകയാണെങ്കില്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ ഫോണ്‍ വഴി ബന്ധപ്പെടണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.