HOME /NEWS /Kerala / First Bell 2.0 | സംസ്ഥാനത്ത് ഓണ്‍ലൈൻ ക്ലാസുകൾ ഇന്ന് മുതൽ; 'വിർച്വൽ' പ്രവേശനോത്സവത്തിൽ പ്രമുഖരെത്തും

First Bell 2.0 | സംസ്ഥാനത്ത് ഓണ്‍ലൈൻ ക്ലാസുകൾ ഇന്ന് മുതൽ; 'വിർച്വൽ' പ്രവേശനോത്സവത്തിൽ പ്രമുഖരെത്തും

First Bell Online Classes ( File Photo)

First Bell Online Classes ( File Photo)

കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ടൈംടേബിളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  • Share this:

    സംസ്ഥാനത്ത് വീണ്ടുമൊരു'ഓൺലൈൻ' അധ്യയന വര്‍ഷം ആരംഭിക്കുകയാണ്. കോവിഡ് വ്യാപന സാഹചര്യത്തിൽ ഇത്തവണയും വീടുകൾ തന്നെയാണ് കുട്ടികൾക്ക് ക്ലാസ് മുറി. പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചുള്ള പ്രവേശനോത്സവവും ഇന്ന് നടക്കും. തിരുവനന്തപുരത്ത് കോട്ടൺഹിൽ സ്കൂളിലാണ് 'വിർച്വൽ' പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം. മൂന്നര ലക്ഷത്തോളം കുട്ടികൾ ഈ വർഷം ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുമെന്നാണ് കരുതപ്പെടുന്നത്. പ്രവേശന നടപടികള്‍ ഇപ്പോഴും തുടരുന്നുണ്ട്.

    കൈറ്റ് വിക്ടേഴ്സ് ചാനലിൽ രാവിലെ എട്ട് മുതൽ തന്നെ വിവിധ മേഖലകളിലെ പ്രമുഖര്‍ ഉൾപ്പെടുന്ന പ്രവേശനോത്സവ പരിപാടികൾ സംപ്രേഷണം ചെയ്യും. അംഗനവാടി കുട്ടകൾക്കുള്ള 'കിളിക്കൊഞ്ചൽ' ക്ലാസുകൾ രാവിലെ പത്തരയ്ക്കാണ് ആരംഭിക്കുന്നത്. സംസ്ഥാനതല പ്രവേശനോത്സവത്തിന്‍റെ ഭാഗമായി മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട്, മഞ്ജുവാരിയർ തുടങ്ങിയ സിനിമാതാരങ്ങൾ കൈറ്റ് വിക്ടേഴ്‌സിലൂടെ കുട്ടികൾക്ക് ആശംസകളർപ്പിക്കും.

    യു.എൻ. ദുരന്തനിവാരണ വിഭാഗത്തലവൻ ഡോ. മുരളി തുമ്മാരുകുടി, മജീഷ്യൻ ഗോപിനാഥ് മുതുകാട്, യൂണിസെഫ് സോഷ്യൽ പോളിസി അഡ്വൈസർ ഡോ. പീയൂഷ് ആന്റണി തുടങ്ങിയവർ രാവിലെ പതിനൊന്ന് മണി മുതൽ കുട്ടികളുമായി സംവദിക്കും. ഉച്ചയ്ക്ക് രണ്ടുമുതൽ മൂന്നുവരെ ചൈൽഡ് സൈക്യാട്രിസ്റ്റ് ഡോ. ജയപ്രകാശ് തത്സമയ ഫോൺ-ഇൻ പരിപാടിയിലൂടെ കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും.

    ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് ജൂൺ രണ്ട് മുതൽ നാല് വരെ ട്രയൽ സംപ്രേഷണമാകും നടക്കുക. പ്ലസ് ടു ക്ലാസുകൾ ജൂൺ ഏഴിനാണ് ആരംഭിക്കുന്നത്. മുഴുവൻ കുട്ടികൾക്കും ക്ലാസുകൾ കാണാൻ അവസരമുണ്ടെന്ന് അതത് അധ്യാപകർക്ക് ഉറപ്പാക്കാനായി ആദ്യ രണ്ടാഴ്ച ട്രയൽ ക്ലാസുകൾ ആകും നടക്കുക. മുഴുവൻ ക്ലാസുകളും firstbell.kite.kerala.gov.in പോർട്ടലിൽ വഴി ലഭ്യമാക്കും. ക്ലാസുകളുടെ സമയക്രമവും ഇതിൽ തന്നെയുണ്ടാകും.

    കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ടൈംടേബിളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അംഗണവാടി കുട്ടികൾക്കുള്ള ‘കിളിക്കൊഞ്ചൽ’ ജൂൺ ഒന്നു മുതൽ നാലു വരെ രാവിലെ 10.30 നായിരിക്കും. ഇതിന്റെ പുനഃസംപ്രേഷണം ജൂൺ ഏഴു മുതൽ 10 വരെ നടത്തും.

    ജൂൺ ഏഴു മുതൽ 11 വരെയാണ് പ്ലസ് ടു വിദ്യാർഥികൾക്കുള്ള ട്രയൽ ക്ലാസുകൾ. ദിവസവും എട്ടര മുതൽ 10 മണി വരെയും വൈകുന്നേരം അഞ്ച് മുതൽ ആറ് മണി വരെയുമായി അഞ്ചു ക്ലാസുകളാണ് ഇവർക്കുണ്ടാവുക. ഈ ക്ലാസുകൾ ജൂൺ ഏഴു മുതൽ ഒമ്പത് വരെയും ജൂൺ 10 മുതൽ 12വരെയും പുനഃസംപ്രേഷണം ചെയ്യും.

    First published:

    Tags: First bell, First Bell Online Classes, Kite Victers, KITE Victers Channel