First Bell | പ്ലസ്‍ ടു, അംഗനവാടി ക്ലാസുകളുടെ സംപ്രേഷണ സമയത്തില്‍ മാറ്റം

പ്ലസ് ടു ക്ലാസുകള്‍ ഇനി രാവിലെ 8 മണി മുതല്‍ 10 മണി വരെ ആയിരിക്കും

News18 Malayalam | news18-malayalam
Updated: August 1, 2020, 3:57 PM IST
First Bell | പ്ലസ്‍ ടു, അംഗനവാടി ക്ലാസുകളുടെ സംപ്രേഷണ സമയത്തില്‍ മാറ്റം
First Bell Online Classes / YouTube.
  • Share this:
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ പ്ലസ്‍ടു, അംഗനവാടി ക്ലാസുകളുടെ സംപ്രേഷണ സമയത്തില്‍ തിങ്കള്‍ (ആഗസ്റ്റ് 3) മുതല്‍ മാറ്റമുണ്ടായിരിക്കും.

ഇതനുസരിച്ച് നേരത്തെ രാവിലെ 08.30 മുതല്‍ 10 :30 വരെ സംപ്രേഷണം ചെയ്തിരുന്ന പ്ലസ് ടു ക്ലാസുകള്‍ ഇനി രാവിലെ 8 മണി മുതല്‍ 10 മണി വരെ ആയിരിക്കും. അംഗനവാടി  കുട്ടികൾക്ക്  വനിതാശിശു വികസന വകുപ്പും കൈറ്റും ചേര്‍ന്ന് നിര്‍മിക്കുന്ന 'കിളിക്കൊഞ്ചല്‍’ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ രാവിലെ 10 മണിയ്ക്ക് ആയിരിക്കും. നേരത്തെ ഇത് 8 മണിക്കായിരുന്നു.

TRENDING:96 ആം വയസ്സിൽ ബിരുദധാരി; ഇതൊന്നും വലിയ കാര്യമല്ലെന്ന് ഗുസേപ്പി അപ്പൂപ്പൻ[NEWS]'കൈതോലപ്പായ' പാടാൻ ജിതേഷ് കക്കിടിപ്പുറം ഇനി ഇല്ല; നാടൻ പാട്ടിന്റെ കൂട്ടുകാരൻ യാത്രയായി[NEWS]Happy Birthday Taapsee Pannu | പിങ്ക് മുതൽ ഥപ്പട് വരെ; തപ്സിയുടെ 5 മികച്ച കഥാപാത്രങ്ങൾ[PHOTOS]
കൊച്ചു കുട്ടികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ സമയ പുനഃക്രമീകരണത്തിനുള്ള പ്രേക്ഷകരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് സമയത്തില്‍ മാറ്റം വരുത്തിയതെന്നും ഇതല്ലാതെയുള്ള മറ്റു ക്ലാസുകളുടേയും നിത്യേനയുള്ള പുനഃസംപ്രേഷണങ്ങളുടെയും  സമയത്തില്‍ നിലവിൽ മാറ്റങ്ങളില്ലെന്നും കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

എന്നാൽ യോഗ , ഡ്രിൽ , മോട്ടിവേഷൻ തുടങ്ങിയ പൊതു ക്ലാസുകൾ സംപ്രേഷണം ചെയ്യുന്ന മുറയ്ക്ക്  തുടർന്നും ഈ സമയക്രമങ്ങളിൽ ചെറിയ മാറ്റങ്ങൾ വരാം.
Published by: Naseeba TC
First published: August 1, 2020, 3:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading