വിവാഹ ശേഷമുള്ള ആദ്യ പിറന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് അരീക്കോട് സ്വദേശി വിജിയുടെ ജീവന് മരണം കവര്‍ന്നെടുത്തത്. മലപ്പുറം (Malappuram) കൊണ്ടോട്ടിയിൽ (Kondotty) ബസും ലോറിയും കൂട്ടിയിടിച്ച് ഇന്നലെ നടന്ന അപകടത്തിലാണ് വിജി മരിച്ചത്. രാവിലെ ആറേകാലോടെ കൊണ്ടോട്ടി ബൈപ്പാസിന് സമീപമായിരുന്നു അപകടം.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്സിങ് ഓഫീസറായ സി. വിജിയുടെ പിറന്നാളായിരുന്നു ബുധനാഴ്ച. ഇവര്‍ ജോലിക്കായി അതിരാവിലെ വീട്ടില്‍നിന്ന് പുറപ്പെട്ടതായിരുന്നു. ഭര്‍ത്താവ് സുജീഷാണ് ഇവരെ ഒഴുകൂരില്‍നിന്ന് മൊറയൂരില്‍ എത്തിച്ച് കോഴിക്കോട്ടേക്കുള്ള ബസില്‍ കയറ്റിവിട്ടത്.
നാലുമാസം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിനുശേഷമെത്തിയ ആദ്യ പിറന്നാള്‍, ജോലികഴിഞ്ഞു വന്നതിനുശേഷം ആഘോഷിക്കാമെന്ന ധാരണയിലായിരുന്നു ഇരുവരും. എന്നാല്‍ ദുര്‍വിധി അതിനനുവദിച്ചില്ല.
Also Read- മലപ്പുറം കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം; നിരവധി പേർക്ക് പരിക്ക്
മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ഐവിൻ ബസ് ആണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിൽ വന്ന ടോറസ് ലോറി ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് മറിഞ്ഞു.
അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരും ഡ്രൈവർമാരും കച്ചവടക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിജിയുള്‍പ്പെടെ ബസിനുള്ളിൽ കുടുങ്ങിയവരെ സാഹസികമായാണ് നാട്ടുകാര്‍ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് വൈദ്യുതി തൂൺ തകർന്നു. കൊണ്ടോട്ടി പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി.
കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.കോഴിക്കോട് മെഡിക്കല്‍ കോളേജിലും തൃക്കളയൂരിലെ സ്വന്തം വീട്ടിലും പൊതുദര്‍ശനത്തിനു വെച്ചശേഷം ഭര്‍ത്തൃവീടായ ഒഴുകൂരിലെ നെരവത്ത് വീട്ടുവളപ്പില്‍ സംസ്കാരം നടന്നു.
നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറിലിടിച്ചു, റോഡില്‍ തെറിച്ചുവീണ യുവതി മരിച്ചു
നിയന്ത്രണം വിട്ട കാര്‍ സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു. കണ്ണൂർ ശ്രീകണ്ഠപുരം എസ്.സി. ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ കളക്ഷന്‍ ഏജന്റ് ചുഴലിയിലെ സി.വി.കാഞ്ചന(45)യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ശ്രീകണ്ഠപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്നിലായിരുന്നു അപകടം.
തളിപ്പറമ്പ് ഭാഗത്തുനിന്ന് വന്ന കാര്‍ നിയന്ത്രണംവിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലും മറ്റൊരു കാറിലും ഇടിച്ചശേഷം കാഞ്ചന സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ ഇവരെ ശ്രീകണ്ഠപുരത്തെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Also Read- മാസ്ക് വെക്കാത്തതിന് സംസ്ഥാനത്ത് 42 ലക്ഷം കേസ്
സി.പി.എം. തെക്കേമൂല ബ്രാഞ്ചംഗവും ബാലസംഘം ഏരിയ എക്സിക്യൂട്ടീവംഗവുമാണ്. നടുവിലിലെ കാരോന്തന്‍ നാരായണന് നമ്പ്യാരുടെയും ജാനകിയുടെയും മകളാണ്. ഭര്‍ത്താവ്: എം.ഇ.ബാലകൃഷ്ണന്. മക്കള്‍: ജിഷ്ണു, വൈഷ്ണവ്. മരുമകള്‍: ഡിജിന. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് നാട്ടിലെത്തിക്കുന്ന മൃതദേഹം തെക്കേമൂല ചെന്താര കലാകായിക സമിതിയിലെ പൊതുദര്‍ശനത്തിനുശേഷം മൂന്നിന് ചെങ്ങളായി പഞ്ചായത്ത് പൊതുശ്മശാനത്തില്‍ സംസ്കരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.