News18 MalayalamNews18 Malayalam
|
news18-malayalam
Updated: May 28, 2020, 6:08 PM IST
liquor
തിരുവനന്തപുരം: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മദ്യ വിതരണം പുനരാരംഭിച്ചപ്പോൾ മദ്യശാലകൾക്ക് മുന്നിൽ ആഹ്ളാദവും പ്രതിഷേധവും. വില കുറഞ്ഞ മദ്യത്തിനായി കഷ്ടപ്പെട്ട് ആപ്പിൽ ബുക്ക് ചെയ്ത് ടോക്കണുമായി ബാറിലെത്തിയവരാണ് ശരിക്കും പെട്ടത്.
തിരുവനന്തപുരത്ത് സാധാരണക്കാരിൽ പലർക്കും മദ്യം വാങ്ങാൻ അവസരം കിട്ടിയത് ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ബാർ ഹോട്ടലുകളിൽ. ആപ്പ് നിർദേശിച്ച സമയത്ത് ബാർ വളപ്പിലെത്തിയ പലർക്കും ഒരു മണിക്കൂറിലേറെ ക്യൂ നിന്ന ശേഷമാണ് കൗണ്ടറിലേക്ക് പ്രവേശിക്കാനായത്.
കൗണ്ടറിൽ പ്രവേശിച്ച് വില കുറഞ്ഞ മദ്യം ആവശ്യപ്പെട്ട പലരും ബാർ ജീവനക്കാരുടെ മറുപടി കേട്ട് ഞെട്ടി. സ്റ്റോക്കുള്ളത് 2000 ലധികം വില വരുന്ന മദ്യം. ഇതോടെ പ്രതിഷേധവും ആരംഭിച്ചു.
TRENDING:പാർട്ടിയെ വിശ്വസിച്ചാൽ സംരക്ഷിയ്ക്കും; ചതിച്ചാൽ ദ്രോഹിക്കും; നയം വ്യക്തമാക്കി CPM നേതാവ് പികെ ശശി [NEWS]Bev Q App | 'കമ്പ്യൂട്ടർ സയൻസ് ബി ടെക് കഴിഞ്ഞിട്ടും പണി അറിയാത്തവർക്കുള്ള വേക്കൻസി നിങ്ങളുടെ കമ്പനിയിൽ ഉണ്ടോ?' [NEWS]മദ്യശാലകൾ തുറക്കാമെങ്കിൽ ആരാധനാലയങ്ങളും തുറക്കണം: കെ മുരളീധരൻ [NEWS]
പ്രതിഷേധിച്ചിട്ട് കാര്യമില്ലെന്നും വില കുറഞ്ഞതായി ബിയർ മാത്രമേയുളളുവെന്നും ബാർ ജീവനക്കാർ. അവസാനം കൗണ്ടറിൽ നിന്ന് ലഭിച്ച ബിയറുമായാണ് പലരും നിരാശയോടെ മടങ്ങിയത്.
ഏതായാലും ഇതിന് വേണ്ടിയായിരുന്നോ നീണ്ട കാത്തിരിപ്പെന്ന് ചിലർ ആത്മഗതം പറഞ്ഞപ്പോൾ ആപ്പ് ശരിക്കും ആപ്പായെന്ന് പറയാനും പലരും മടിച്ചില്ല. മദ്യ വിതരണം പുനരാരംഭിച്ച വ്യാഴാഴ്ച മിക്ക ബാറുകളിലും മണിക്കൂറുകൾ കൊണ്ട് തന്നെ സ്റ്റോക്ക് തീർന്നു. അത്രയേറെ തിരക്കാണ് മിക്ക ബാറുകളിലും അനുഭവപ്പെട്ടത്.
Published by:
Naseeba TC
First published:
May 28, 2020, 5:41 PM IST