പാലക്കാട്: പ്രതിരോധ സേനയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ ഡിഫന്‍സ് പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു. ഒറ്റപ്പാലം കിന്‍ഫ്ര പാര്‍ക്കില്‍ നിര്‍മ്മിച്ച പാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ മുഖേന ഉദ്ഘാടനം ചെയ്തു.
ആരാണ് ഡിഫൻസ് പാർക്ക് നിർമിച്ചത്?കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ ഒറ്റപ്പാലം കിന്‍ഫ്ര പാര്‍ക്കില്‍ 60 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ച ഡിഫന്‍സ് പാര്‍ക്കാണ് നാടിന് സമര്‍പ്പിച്ചത്. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. 130 കോടി 94 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പാര്‍ക്കിന് 50 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കി.
എന്തൊക്കെ പ്രവർത്തനങ്ങളാണ് ഡിഫൻസ് പാർക്കിൽ നടക്കുന്നത്?പ്രതിരോധ സേനകള്‍ക്ക് ആവശ്യമുള്ള എയര്‍ക്രാഫ്റ്റ് ഘടകങ്ങള്‍, നാവിഗേഷന്‍ ഉല്പന്നങ്ങള്‍, ഐടി - ഇലക്ട്രോണിക് സംവിധാനങ്ങള്‍, സംരക്ഷണ വസ്ത്രങ്ങള്‍ തുടങ്ങിയ ഉല്പന്നങ്ങള്‍ ഇവിടെ നിര്‍മ്മിക്കാന്‍ കഴിയും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിഫൻസ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു.
പ്രവർത്തനം ആരംഭിച്ചത് മൂന്ന് കമ്പനികൾസംരംഭകര്ക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഡിഫന്‍സ് പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. മൂന്ന് കമ്പനികള്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഒറ്റപ്പാലം കിൻഫ്ര പാർക്ക് അസിസ്റ്റന്റ് മാനേജർ അനീഷ് പറഞ്ഞു. വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി ഉണ്ണി എം എൽ എ ഉൾപ്പടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
എവിടെയാണ് ഡിഫൻസ് പാർക്ക്?ഒറ്റപ്പാലം കിൻഫ്ര പാർക്കിൽ 60 ഏക്കർ സ്ഥലത്താണ് പാർക്ക് നിർമിച്ചിട്ടുള്ളത്. സംരംഭകർക്ക് മുപ്പത് വർഷത്തേക്കാണ് ഭൂമി പാട്ടത്തിന് നൽകുക. എന്നാൽ, വലിയ മുതൽ മുടക്ക് ആവശ്യമുള്ളതിനാൽ 90 വർഷം വരെ ഇത് പുതുക്കി നൽകാൻ വ്യവസ്ഥയുണ്ട്.
ജീവന് ഭീഷണിയുള്ള രോഗവുമായി 14 മാസം പ്രായമുള്ള കുഞ്ഞ്; 'ലോട്ടറി' അടിച്ചതോടെ 16 കോടിയുടെ സർജറിഡിഫൻസ് പാർക്കിലെ സൗകര്യങ്ങൾരണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കോമൺ ഫെസിലിറ്റ സെന്റർ, 72400 ചതുരശ്ര അടി വിസ്തീർണമുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, വെയർ ഹൗസുകൾ, കോമൺ യൂട്ടിലിറ്റി സെന്റർ, ആഭ്യന്തര റോഡ് ശൃംഖല, പാർക്കിംഗ് ഏരിയ, ചുറ്റു മതിൽ, സെക്യൂരിറ്റി സംവിധാനം, കോൺഫറൻസ് റൂമുകൾ, ട്രെയ്നിംഗ് റൂം, ടൂൾ റൂം തുടങ്ങിയ സൗകര്യങ്ങളാണ് ഡിഫൻസ് പാർക്കിൽ ക്രമീകരിച്ചിട്ടുള്ളളത്.
മൂർഖൻ പാമ്പിന് കുപ്പിയിൽ നിന്ന് വെള്ളം കൊടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥൻ; വീഡിയോ വീണ്ടും വൈറൽഇത്തരമൊരു സംരംഭം രാജ്യത്ത് ആദ്യംഇതിന് പുറമെ ടെസ്റ്റിംഗ് ലാബ് സൗകര്യവും ഏർപ്പെടുത്തും. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻ്റെ ടെസ്റ്റിംഗ് ഇൻഫ്രാ സ്ട്രക്ച്ചർ പദ്ധതിിയിൽ ഉൾപ്പെടുത്തിയാവും ടെസ്റ്റിംഗ് ലാബ് സൗകര്യം തയ്യാ്യാറാക്കുക. പ്രതിരോധ മേഖലയ്ക്കാവശ്യമായ എല്ലാ പശ്ചാത്തല സൗകര്യവും ഡിഫൻസ് പാർക്കിൽ ഒരുക്കുമെന്ന് അധികൃതർ പറഞ്ഞു.
രാജ്യത്ത് ആദ്യമായാണ് ഇങ്ങനെയൊരു സംരംഭം നടപ്പിപിലാക്കുന്നത്. പദ്ധതി പൂർത്തിയാവുന്നനതോടെ നൂറുകണക്കിന് ആളുകൾക്ക് നേരിട്ട് തൊഴിൽ ലഭിക്കും.
സംസ്ഥാനത്തിന്റെ പ്രധാന സ്ഥാപനങ്ങളിൽ ഒന്നായി ഡിഫൻസ് പാർക്ക് മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്താണ് ഒറ്റപ്പാലം കിൻഫ്ര പാർക്ക് പ്രവർത്തനം ആരംഭിച്ചത്. അന്ന് ഡിഫൻസ് പാർക്ക് പ്രധാന പദ്ധതിയായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഈ സർക്കാരിന്റെ കാലത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.