ആദ്യ ഹജ്ജ് സംഘം ഇന്ന് യാത്ര തിരിക്കും; യാത്ര കരിപ്പൂരിൽ നിന്ന്

ഉച്ചയ്ക്ക് 2.25ന് ആദ്യവിമാനവും 3 ന് രണ്ടാം വിമാനവും മദീനയിലേക്കു പോകും. നെടുമ്പാശ്ശേരിയിൽ നിന്നുള്ള ഹജ്ജ് യാത്ര ഈമാസം 14-ന് തുടങ്ങും.

news18
Updated: July 7, 2019, 8:07 AM IST
ആദ്യ ഹജ്ജ് സംഘം ഇന്ന് യാത്ര തിരിക്കും; യാത്ര കരിപ്പൂരിൽ നിന്ന്
hajj
  • News18
  • Last Updated: July 7, 2019, 8:07 AM IST
  • Share this:
കോഴിക്കോട്: സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഹജ്ജ് സംഘം ഇന്ന് യാത്രതിരിക്കും. മുന്നൂറ് പേരുള്ള ആദ്യ സംഘം ഉച്ചയ്ക്ക് 2.25-ന് കരിപ്പൂരിൽ നിന്നുമാണ് പുറപ്പെടുന്നത്. കരിപ്പൂരില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘത്തില്‍ രണ്ട് വിമാനങ്ങളിലായി 600 തീര്‍ഥാടകരാണ് ഉള്ളത്.

also read: രാജിവെച്ച എംഎൽഎമാർ മുംബൈയിൽ; യാത്ര ബിജെപി എംപിയുടെ വിമാനത്തിൽ

ഉച്ചയ്ക്ക് 2.25ന് ആദ്യവിമാനവും 3 ന് രണ്ടാം വിമാനവും
മദീനയിലേക്കു പോകും. നെടുമ്പാശ്ശേരിയിൽ നിന്നുള്ള ഹജ്ജ് യാത്ര ഈമാസം 14-ന് തുടങ്ങും. ഹജ്ജ് ക്യാംപ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നാളെ ഇവർ മദീനയിലെത്തും. മദീന സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് ഇവർ ഹജ്ജിനായി മക്കയിലേക്ക് പോകുന്നത്.

14 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് കരിപ്പൂരില്‍ ഹജ്ജ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പ്രസംഗത്തില്‍ ഊന്നല്‍ കൊടുത്തത് ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും കാര്യത്തില്‍. ആരാധനകള്‍ നടത്താനും അനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെടാനും എല്ലാവര്‍ക്കും സുരക്ഷ നല്‍കും. അതില്‍ ഇടപെടാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി
വ്യക്തമാക്കി.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള വിശ്വാസികള്‍ക്കായി കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹജ് പുറപ്പെടല്‍ കേന്ദ്രം തുടങ്ങാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 13472 തീര്‍ഥാടകരില്‍ 10732 പേരും കരിപ്പൂര്‍ വഴിയാണ് യാത്ര തിരിക്കുന്നത്. ബാക്കിയുള്ളവര്‍ നെടുമ്പാശേരി വഴി പോകും.
First published: July 7, 2019, 8:07 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading