ചങ്ങരംകുളം: സംസ്ഥാനത്തെ ആദ്യത്തെ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് കറുത്താലിൽ ആയിഷക്കുട്ടി(91) അന്തരിച്ചു. 1979-84 കാലഘട്ടത്തിലാണ് ആദ്യമായി നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റാകുന്നത്. മലപ്പുറം ജില്ലയിലെ ആദ്യ വനിത പഞ്ചായത്ത് പ്രസിഡന്റും അവരായിരുന്നു.
1984 മുതൽ തുടർച്ചയായ ഏഴുവർഷം പഞ്ചായത്തംഗമായി. 1995 മുതൽ 2000 വരെ വീണ്ടും നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റായി. കോൺഗ്രസ് പാർട്ടിയുടെ നേതൃനിരയിലും പ്രവർത്തിച്ചിട്ടുണ്ട്.
ഉപ്പുങ്ങൽ പുന്നയൂർക്കുളം എഎംഎൽപി സ്കൂള്‍ അധ്യാപികയായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് മരിച്ചത്.
പരേതനായ കറുത്താലിൽ മുഹമ്മദാണ് ഭർത്താവ്. ലൈല, ജമീല എന്നിവരാണ് മക്കൾ. മരുമക്കൾ: ഹംസ, പരേതനായ മൊയ്തുട്ടി.
ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3.30ന് നന്നംമുക്ക് ജുമാമസ്ജിദ് ഖബർസ്ഥാനിൽ
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.