നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Omicron | ഒമിക്രോൺ ബാധിച്ച രോഗിക്ക് ആരുമായും സമ്പർക്കമില്ലെന്ന ആശ്വാസത്തിൽ ആരോഗ്യവകുപ്പ്

  Omicron | ഒമിക്രോൺ ബാധിച്ച രോഗിക്ക് ആരുമായും സമ്പർക്കമില്ലെന്ന ആശ്വാസത്തിൽ ആരോഗ്യവകുപ്പ്

  യു.കെയിൽ നിന്ന് കൊച്ചിയിലെത്തിയ 36കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
  കൊച്ചി: കേരളത്തിൽ ആദ്യമായി ഒമിക്രോൺ (Omicron) സ്ഥിരീകരിച്ച വ്യക്തിക്ക് സമ്പർക്കമില്ല എന്ന ആശ്വാസത്തിൽ സർക്കാരും ആരോഗ്യവകുപ്പും. എറണാകുളം ജില്ലയിൽ ഒരാൾക്ക് ഇന്നലെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറിന് യു.കെയിൽ നിന്ന് കൊച്ചിയിലെത്തിയ 36കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ആദ്യ കോവിഡ് പരിശോധനയിൽ നെഗറ്റീവായിരുന്നു ഫലം. ക്വറൻറീൻ കഴിത്ത് നടത്തിയ രണ്ടാം പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. തുടർന്ന് നടത്തിയ ജീനോം സീക്വൻസ് പരിശോധനയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു.

  യു.കെയിൽ സ്ഥിര താമസമാക്കിയ ആളാണ് രോഗ ബാധിതൻ. ഭാര്യവീടായ വാഴക്കാലയിലാണ് ഇദ്ദേഹം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ഇദ്ദേഹത്തോടൊപ്പം വിദേശത്ത് നിന്നും എത്തിയ ഭാര്യയും ക്വറൻറീനിൽ ആയിരുന്നു. പരിശോധനയിൽ ഭാര്യയും ഭാര്യാ മാതാവും (66) കോവിഡ് പോസിറ്റീവായി. മൂവരും നിലവിൽ അമ്പലമുകളിലെ ഐസൊലേഷൻ കേന്ദ്രത്തിൽ ചികിത്സയിലാണ്. നിലവിൽ രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

  ഇയാളോടൊപ്പം വിമാനത്തിൽ സഞ്ചരിച്ച എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലെത്തിച്ച ടാക്സി ഡ്രൈവറും നിരീക്ഷണത്തിലാണ്. അതേസമയം, രോഗബാധിതന് നാട്ടിൽ ആരുമായും സമ്പർക്കം ഉണ്ടായിട്ടില്ലെന്ന ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് ആദ്യം നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. പിന്നീട് തൊണ്ടയിൽ അസ്വസ്ഥത ഉണ്ടായതിനെ തുടർന്നാണ് രണ്ടാമത് കോവിഡ് പരിശോധന നടത്തിയത്. ഈ പരിശോധന ഫലമാണ് പോസറ്റീവായത്.

  ആദ്യ പരിശോധനയിൽ നെഗറ്റീവായിരുന്നെങ്കിലും,  ക്വറൻറീനിലിരുന്ന വീട്ടിൽ മൂന്നുപേർ മാത്രമാണുള്ളത്. ജീനോം സീക്വൻസ് പരിശോധനയ്ക്ക് അയച്ചതിനിടെയാണ് ഭാര്യയും ഭാര്യാ മാതാവും കോവിഡ് പോസിറ്റീവായത്. ആദ്യ പരിശോധനയിൽ നെഗറ്റീവായിരുന്നെങ്കിലും ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് ക്വാറൻറീൻ പാലിക്കുകയായിരുന്നു. 14 ദിവസത്തെ ക്വാറൻറീനാണ് നിർദേശിച്ചിരുന്നത്.

  രോഗി സഞ്ചരിച്ച എത്തിഹാദ് ഇ. വൈ. 280 വിമാനത്തിൽ ആകെ 149 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അടുത്തുള്ള 26 മുതൽ 32 വരെ സീറ്റുകളിൽ ഉണ്ടായിരുന്നവരെ ഹൈറിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈ റിസ്ക് വിഭാഗത്തിൽ 36 പേരാണുള്ളത്. രോഗം സ്ഥിരീകരിച്ച വ്യക്തി സഞ്ചരിച്ച വിമാനത്തിൽ അടുത്ത സീറ്റിൽ യാത്ര ചെയ്തവരാണ് ഈ 36 പേർ. ഇവരുടെ കോവിഡ് പരിശോധന ഇന്ന് നടക്കും. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചാൽ പിന്നീട് ഒമിക്രോൺ സ്ഥീരികരണവും നടത്തും. വിമാനത്തിൽ യാത്ര ചെയ്ത മുഴുവൻ യാത്രക്കാരോടും കർശനമായും നിരീക്ഷണ കാലയളവ് പൂർത്തിയാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

  പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് എറണാകുളം ഡി.എം.ഒ. ഡോ: വി. ജയശ്രീയും നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ മാർഗ്ഗനിർദേശ പ്രകാരമുള്ള എല്ലാ ജാഗ്രതയും മുന്നൊരുക്കങ്ങളും കൃത്യമായി നടത്തിയിട്ടുണ്ട്. രോഗബാധിതർക്ക് വേണ്ട ഐസൊലേഷൻ കേന്ദ്രങ്ങളും സജ്ജമാണ്. ഹൈറിസ്ക് വിഭാഗത്തിൽപ്പെടുന്നവർക്ക് അമ്പലമുകളിൽ 50 കിടക്കകളാണ് തയ്യാറായിട്ടുള്ളത്. എല്ലാവരും കർശനമായി കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും ജയശ്രീ നിർദേശിച്ചു.

  Summary: Person who is confirmed of Omicron variant positive in Kerala has no close contacts other than his family members
  Published by:user_57
  First published: