പുനലൂര്‍: അങ്ങിനെ അതും സംഭവിച്ചിരിക്കുകയാണ് സുഹൃത്തുക്കളെ..വരന്‍ ഉക്രൈനില്‍ വധു കേരളത്തില്‍ വേധി ഗൂഗിള്‍ മീറ്റ്, കേരളത്തില്‍ ഓണ്‍ലൈന്‍ വിവാഹത്തിന് തുടക്കം കുറിച്ച് ജീവന്‍കുമാറും ധന്യയും.
ഉക്രൈനിലിരുന്ന് ജീവന്‍കുമാര്‍ പുനലൂരിലെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരായ ധന്യയെയാണ് ഓണ്‍ലൈനിലൂടെ നിയമപരമായി വിവാഹം കഴിച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ രജിസ്ട്രാര്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വധുവിന് കൈമാറുകയും ചെയ്തു.
കോവിഡ് സാഹചര്യത്തില്‍ ഉക്രൈനില്‍നിന്ന് നാട്ടിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പുനലൂര്‍ ഇളമ്പല്‍ സ്വദേശി ജീവന്‍കുമാറിന് തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി ധന്യ മാര്‍ട്ടിനെ ഓണ്‍ലൈനിലൂടെ താലി കെട്ടേണ്ടി വന്നത്.
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മാര്‍ച്ചില്‍ ഇവര്‍ അപേക്ഷ നല്‍കിയിരുന്നു. അതേസമയം അപേക്ഷയുടെ കാലാവധി നീട്ടിക്കിട്ടണമെന്നും സബ്രജിസ്ട്രാര്‍ ഓഫീസില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കി വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹം നടത്തിക്കൊടുക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയെയും സമീപിച്ചു.
അങ്ങിനെ അനുകൂലമായ വിധിയെ തുടര്‍ന്ന് ഓണ്‍ലൈനിലൂടെയുള്ള ആദ്യവിവാഹത്തിന് പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് വേദിയായി. ജില്ലാ രജിസ്ട്രാര്‍ സി.ജെ.ജോണ്‍സണ്‍ ഗൂഗിള്‍ മീറ്റില്‍ത്തന്നെ വിവാഹം നിരീക്ഷിച്ചു. സബ് രജിസ്ട്രാര്‍ ടി.എം.ഫിറോസിന്റെ മേല്‍നോട്ടത്തിലായിരുന്നു ചടങ്ങ്.
Viral video | ട്രെയ്‌നിൽ കയറാൻ പോയതും കാൽ വഴുതി; രക്ഷകയായി ആർ.പി.എഫ്. ഉദ്യോഗസ്ഥ
മുംബൈയിലെ തിരക്കേറിയ ലോക്കൽ ട്രെയിനുകൾ ദിവസേന ലക്ഷക്കണക്കിന് യാത്രക്കാരെ വഹിക്കുന്നുണ്ടെങ്കിലും ചിലപ്പോൾ ട്രെയിനുകൾ പിടിക്കാനുള്ള തിരക്കിൽ യാത്രക്കാർക്ക് അപകടങ്ങൾ സംഭവിക്കാം.
മുംബൈയിലെ ഒരു പ്രാദേശിക റെയിൽവേ സ്റ്റേഷനിൽ ലോക്കൽ ട്രെയിനിൽ കയറിയ സ്ത്രീയെ ഒരു റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) കോൺസ്റ്റബിൾ അപകടത്തിൽ നിന്നും കൃത്യസമയത്ത് രക്ഷിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്. 50 വയസുള്ള സ്ത്രീ ട്രെയിനിനും പ്ലാറ്റ്ഫോം വിടവിനും ഇടയിൽ വീഴാൻ പോയതും വനിതാ കോൺസ്റ്റബിൾ പിന്നിൽ നിന്നും താങ്ങി സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു.
മുംബൈയിലെ സാൻഡ്‌ഹർസ്റ്റ് റോഡ് റെയിൽവേ സ്‌റ്റേഷനിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സ്റ്റേഷനിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. വീഡിയോയിൽ കാണുന്നത് പോലെ സ്ത്രീ ട്രെയിൻ കമ്പാർട്ടുമെന്റിലേക്ക് കയറാൻ വരുന്നു. പക്ഷേ പൊടുന്നനെ ട്രെയിൻ നീങ്ങാൻ തുടങ്ങുമ്പോൾ, സ്ത്രീക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നില്ല, മാത്രമല്ല ആ വിടവിലൂടെ വഴുതിവീഴാൻ സാധ്യതയേറെയാണ്.
സ്ത്രീയെ രക്ഷിച്ചയാൾ സപ്ന ഗോൾക്കർ എന്ന കോൺസ്റ്റബിൾ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മിന്നൽ വേഗത്തിലുള്ള പ്രതികരണത്തിനും സ്ത്രീയെ സഹായിച്ച പ്രവർത്തിക്കും നെറ്റിസൺസ് ഗോൾക്കറെ പ്രശംസിച്ചു.
രണ്ട് ദിവസം മുമ്പ്, എട്ട് മാസം ഗർഭിണിയായ സ്ത്രീയെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലുള്ള വിടവിൽ വീണപ്പോൾ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) കോൺസ്റ്റബിൾ രക്ഷപ്പെടുത്തിയിരുന്നു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാൺ സ്റ്റേഷനിലാണ് സംഭവം. ഒരു കുടുംബം ഗോരഖ്പൂർ എക്‌സ്പ്രസിനായി കാത്തിരിക്കുകയായിരുന്നു, ചില സാങ്കേതിക തകരാർ കാരണം മറ്റൊരു ട്രെയിൻ പ്ലാറ്റ്‌ഫോമിൽ നിർത്തി.
പ്ലാറ്റ്‌ഫോമിൽ കാത്തുനിന്ന കുടുംബം തെറ്റായ ട്രെയിനിൽ കയറി, പക്ഷേ ട്രെയിൻ മാറി എന്ന് മനസ്സിലാക്കിയപ്പോൾ, യുവതിയുടെ ഭർത്താവും മകനും സുരക്ഷിതമായി പുറത്തിറങ്ങി, പക്ഷേ അവർക്ക് ബാലൻസ് തെറ്റി.
ഉടൻ തന്നെ എസ് ആർ ഖണ്ഡേക്കർ എന്ന ആർപിഎഫ് കോൺസ്റ്റബിൾ യുവതിയെ രക്ഷിക്കാൻ ഓടിയെത്തി. അയാൾ അവരെ കൈപിടിച്ച് ട്രെയിനിൽ നിന്നും മാറ്റുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.