കോഴിക്കോട് : കൊടിയത്തൂരില്‍ പക്ഷിപ്പനി ബാധിച്ച് കോഴികൾ ചത്ത സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പിലെ ജാഗ്രത കുറവിന്റെ തെളിവുകൾ പുറത്ത്. കോഴികൾ ചത്തത് ന്യുമോണിയ ബാധിച്ചെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
വീണ്ടും കോഴികൾ കൂട്ടത്തോടെ ചാവാൻ തുടങ്ങിയപ്പോൾ പാലക്കാടുള്ള മറ്റൊരു ലാബിൽ പരിശോധന നടത്തിയെങ്കിലും മരണകാരണം വ്യക്തമായില്ല. ചത്ത കോഴിയെ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസില്‍ എത്തിച്ചു ചീഫ് വെറ്ററിനറി ഓഫീസര്‍ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചതിന് ശേഷമാണ് പക്ഷിപ്പനി സ്ഥിരീകരണമുണ്ടായത്.
തുടക്കത്തില്‍ മൃഗസംരക്ഷണ വകുപ്പ് ജാഗ്രതപുലര്‍ത്തിയിരുന്നെങ്കില്‍ പക്ഷിപ്പനി കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കില്ലായിരുന്നുവെന്ന തെളിവാണ് പുറത്ത് വന്നിരിക്കുന്നത്. വെസ്റ്റ് കൊടിയത്തൂരിൽ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചത് ഷറീനയുടെ പൗൾട്രി ഫാമിലാണ്. പിന്നീടിത് മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.