ആരും എടുത്തു പോകും ഈ ക്രിസ്മസ് പുതുവത്സര ബംപർ; ഒന്നാം സമ്മാനം 12 കോടി!

പൂജാ ബംപറിന്റെ നറുക്കെടുപ്പു നടക്കുന്ന ഈ മാസം 30ന് ക്രിസ്മസ് ന്യൂ ഇയര്‍ ടിക്കറ്റുകള്‍ വിപണിയിലെത്തും.

News18 Malayalam | news18-malayalam
Updated: November 10, 2019, 7:51 AM IST
ആരും എടുത്തു പോകും ഈ ക്രിസ്മസ് പുതുവത്സര ബംപർ; ഒന്നാം സമ്മാനം 12 കോടി!
News18
  • Share this:
തിരുവനന്തപുരം: ഓണം ബംപര്‍ മാതൃകയിൽ സമ്മാനത്തുക ഇരട്ടിയാക്കി ലോട്ടറി വകുപ്പിന്റെ ക്രിസ്മസ് പുതുവത്സര ബംപറും വിൽപനയ്ക്കെത്തുന്നു.  12 കോടി രൂപയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ തവണ ഇത് ആറ് കോടിയായിരുന്നു.  300 രൂപയാണു ടിക്കറ്റ് വില. ലോട്ടറി ടിക്കറ്റ് വില്‍പനയില്‍ അടുത്തിടെയുണ്ടായ വർധനയാണ് സമ്മാനത്തുക ഇരട്ടിയാക്കാൻ വകുപ്പിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

10 സീരീസുകളിലായി 20 ലക്ഷം  ക്രിസ്മസ് പുതുവത്സര ടിക്കറ്റുകളാകും ആദ്യഘട്ടത്തില്‍ അച്ചടിക്കുക. രണ്ടാം സമ്മാനമായി 10 പേര്‍ക്ക് 50 ലക്ഷം വീതവും മൂന്നാം സമ്മാനമായി 10 പേര്‍ക്ക് 10 ലക്ഷം വീതവും ലഭിക്കും.

Also Read ടിക്കറ്റെടുത്തത് നറുക്കെടുപ്പെിന് തൊട്ടുമുൻപ്; അടിച്ചത് 60 ലക്ഷം ഉൾപ്പെടെ ഒരു ലോഡ് സമ്മാനം

ഇത്തവണത്തെ ഓണം ബംപറിൽ അച്ചടിച്ച ടിക്കറ്റുകളൊക്കെ വിറ്റു പോയിരുന്നു. 46 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്. നിലവില്‍ വിപണിയിലുള്ള പൂജാ ബംപറിന്റെ നറുക്കെടുപ്പു നടക്കുന്ന ഈ മാസം 30ന് ക്രിസ്മസ് ന്യൂ ഇയര്‍ ടിക്കറ്റുകള്‍ വിപണിയിലെത്തും.

Also Read 'ഭാഗ്യം' അറിയാതെ പോയവരിൽ നിന്ന് സർക്കാരിന് ലഭിച്ചത് 221 കോടി രൂപ

 
First published: November 10, 2019, 7:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading