സ്കൂള്‍ ബസിനടിയില്‍പ്പെട്ട് ഒന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; സംഭവം പേരാവൂരിൽ

ഇന്ന് വൈകുന്നേരം 4.30- ഓടെയാണ് അപകടം നടന്നത്

News18 Malayalam | news18-malayalam
Updated: February 25, 2020, 7:33 PM IST
സ്കൂള്‍ ബസിനടിയില്‍പ്പെട്ട് ഒന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; സംഭവം പേരാവൂരിൽ
muhammad raffan
  • Share this:
പേരാവൂര്‍: സ്‌കൂള്‍ ബസില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥി അതേ ബസിനടിയിൽപ്പെട്ട് മരിച്ചു. കണ്ണൂർ ജില്ലയിലെ പേരാവൂർ പുതുശ്ശേരി പുത്തന്‍പുരയില്‍ ഫൈസലിന്റെയും റസീനയുടെയും മകന്‍ മുഹമ്മദ് റഫാന്‍ (5) ആണ് മരിച്ചത്. കാഞ്ഞിരപ്പുഴ-പുതുശ്ശേരി റോഡില്‍ ഇന്ന് വൈകുന്നേരം 4.30- ഓടെയാണ് അപകടം നടന്നത്.

പേരാവൂര്‍ ശാന്തി നികേതന്‍ ഇംഗ്ലീഷ് സ്‌കൂള്‍ എല്‍.കെ.ജി വിദ്യാര്‍ഥിയാണ് മുഹമ്മദ് റഫാന്‍. സ്‌കൂള്‍ ബസില്‍ വീടിനു സമീപത്തെ സ്റ്റോപ്പിലാണ് റഫാനും സഹോദരന്‍ സല്‍മാനും ഇറങ്ങിയത്. എതിര്‍ വശത്തെ വീട്ടിലേക്ക് നടക്കുന്നതിനിടെ ബസിന്റെ പിന്‍ഭാഗത്തെ ടയര്‍ കയറിയാണ് അപകടമെന്നാണ് പ്രാഥമിക വിവരം.

Also read: ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

സല്‍മാന്‍, ഫര്‍സ ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 25, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍