മലപ്പുറം തിരൂരങ്ങാടിയില്‍ സ്കൂളിലെ ശുചിമുറിയില്‍ നിന്നിറങ്ങുന്നതിനിടെ വീണു പരുക്കേറ്റ അഞ്ചുവയസുകാരന് മരിച്ചു. കൊളപ്പുറം സൗത്ത് കെ എൻ സി കെ ഹുസൈൻ കോയ തങ്ങളുടെ മകൻ സയ്യിദ് ശഹ്ശാദ് (5) ആണ് മരിച്ചത്. കൊളപ്പുറം ഗവ. സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. കഴിഞ്ഞ 15 ന് ആയിരുന്നു സംഭവം. സ്കൂളിലെ ശുചി മുറിയിൽ പോയി മടങ്ങുന്നതിനിടെ വീഴുകയായിരുന്നു.
തുടര്‍ന്ന് തിരൂരങ്ങാടിയിലേയും കോട്ടക്കലിലേയും ആശുപത്രികളിൽ എത്തിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയാണ് മരണപ്പെട്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം താഴേ കൊളപ്പുറം ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിച്ചു.മാതാവ്: സയ്യിദത് യുസൈറ ബീവി, സഹോദരങ്ങൾ: സയ്യിദ് അഫ്രീദി, യുംന ബീവി
സുഹൃത്തിനൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 11കാരൻ ഒഴുക്കില്‍പ്പെട്ട് മരിച്ചു
കോഴിക്കോട്: പൂനൂർ പുഴയിൽ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ ഒഴുക്കിൽപെട്ട് 11കാരൻ മരിച്ചു. പൂനൂർ ഉമ്മിണികുന്ന് കാക്കാട്ടുമ്മൽ ജലീലിന്റെ മകൻ റയാൻ മുഹമ്മദ് (11) ആണ് മരിച്ചത്. പൂനൂർ ഗാഥാ പബ്ലിക് സ്കൂളിന് സമീപം തട്ടഞ്ചേരിയിൽ ആണ് സംഭവം.
Also Read- അനധികൃതമായി സൂക്ഷിച്ചിരുന്ന 142 കുപ്പി വിദേശമദ്യവുമായി യുവതി പിടിയില്‍
ശനിയാഴ്ച ഉച്ചയോടെ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
കൂട്ടുകാരോടൊപ്പം ആറ്റില്‍ നീന്താനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
മാന്നാര്‍: കുട്ടമ്പേരൂര്‍ ആറ്റില്‍ കൂട്ടുകാരോടൊപ്പം നീന്താനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കുട്ടമ്പേരൂര്‍ സൂര്യാലയത്തില്‍ കാര്‍ത്തികേയന്റെ മകന് കെ. സൂരജാണു(15) മുങ്ങി മരിച്ചത്. കുട്ടമ്പേരൂര്‍ എസ്.കെ.വി. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം.
Also Read- പഞ്ചനക്ഷത്ര ഹോട്ടല്‍ ജീവനക്കാരിയായ 24കാരിയെ ബലാത്സംഗം ചെയ്ത 15കാരന് അറസ്റ്റില്‍
വെള്ളിയാഴ്ച രാവിലെ ഏഴര മുതല്‍ സ്കൂളില്‍ നടന്ന സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ കായിക ക്ഷമതാ പരീക്ഷയില്‍ പങ്കെടുത്തശേഷം കുട്ടി പന്ത്രണ്ടരയോടെ സ്കൂളില്‍നിന്നു പോകുകയായിരുന്നു. തുടര്‍ന്ന് മൂന്നു കൂട്ടുകാരോടൊപ്പം എണ്ണയ്ക്കാട് മണ്ണുംമുക്കത്തെ കടവിനുസമീപം കുട്ടമ്പേരൂര്‍ ആറ്റില്‍ നീന്താനിറങ്ങി.
എന്നാല്‍, സൂരജ് വെള്ളത്തിലെ ചളിയില്‍ താഴ്ന്നു. കൂടെയുണ്ടായിരുന്ന കൂട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ പരുമലയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അച്ഛന് കാര്ത്തികേയന് കേബിള്‍ ടി.വി. ടെക്നീഷ്യനാണ്. അമ്മ; ഇരമത്തൂര്‍ കൊറാത്തുവിള കിഴക്കേതില്‍ സുനിത. സഹോദരി: സൂര്യ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.