നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡൽഹിയിൽ നിന്ന് ആറ് ടൺ മരുന്നുകൾ കേരളത്തിലെത്തി; 22.48 ടൺ എത്തിക്കാനുള്ള നടപടി പൂർത്തിയായെന്ന് സമ്പത്ത്

  ഡൽഹിയിൽ നിന്ന് ആറ് ടൺ മരുന്നുകൾ കേരളത്തിലെത്തി; 22.48 ടൺ എത്തിക്കാനുള്ള നടപടി പൂർത്തിയായെന്ന് സമ്പത്ത്

  വിസ്താര, എയർ ഇന്ത്യ എന്നീ ഫ്ലൈറ്റുകളിൽ ഇന്നു രാവിലെയാണ് ആദ്യ ഘട്ട മരുന്നുകൾ കൊച്ചിയിൽ എത്തിയത്.

  medicines

  medicines

  • Share this:
   ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് 22.48 ടൺ അവശ്യമരുന്നുകൾ കേരളത്തിലേയ്ക്ക് അയയ്ക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായതായി കേരള ഹൗസ് സ്‌പെഷ്യൽ ഓഫീസർ ഡോ. എ. സമ്പത്ത് അറിയിച്ചു. ആദ്യത്തെ ഘട്ടമായി ആറു ടൺ മരുന്നുകൾ കൊച്ചിയിലെത്തി.

   വിസ്താര, എയർ ഇന്ത്യ എന്നീ ഫ്ലൈറ്റുകളിൽ ഇന്നു രാവിലെയാണ് ആദ്യ ഘട്ട മരുന്നുകൾ കൊച്ചിയിൽ എത്തിയത്. ഇൻസുലിൻ, ഗ്ലൗസുകൾ, ആന്റിബയോട്ടിക്കുകൾ, ഒ.ആർ.എസ്. എന്നിവ ഉൾപ്പെടെയുള്ള മരുന്നുകളാണ് അയച്ചിട്ടുള്ളത്.

   also read: ദുരിതാശ്വാസ ക്യാമ്പില്‍ സി.പി.എം എല്‍.സി അംഗത്തിന്റെ പണപ്പിരിവ്; റിപ്പോര്‍ട്ടു തേടി കളക്ടര്‍; സസ്പെന്‍ഡ് ചെയ്ത് പാര്‍ട്ടി

   രണ്ടാംഘട്ട മരുന്നുകൾ ഇന്നുച്ചയ്ക്ക് ശേഷം അയക്കും. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ അഭ്യർത്ഥപ്രകാരം മരുന്നുകൾ ലഭ്യമാക്കുന്നത്. ചണ്ഢിഗഡിൽ നിന്നും ഭോപ്പാലിൽ നിന്നും ഡൽഹിയിലെത്തിച്ചിട്ടാണ് വിമാനമാർഗ്ഗം മരുന്നുകൾ കൊച്ചിയിലെത്തിക്കുന്നത്.
   ആന്റിബയോട്ടിക്കുകളും ഇൻസുലിനും ഉൾപ്പെടെയുള്ള അവശ്യമരുന്നുകൾ ഘട്ടം ഘട്ടമായി ആറു ടൺ വീതം തുടർന്നുള്ള ദിവസങ്ങളിലും കൊച്ചിയിലെത്തും.

   400 കാർട്ടനുകളിലായി മൂന്നു ടൺ ഇൻസുലിൻ ഉൾപ്പെടെ 2051 കാർട്ടൻ മരുന്നുകളാണ് കേരളത്തിലെത്തുക. ഇതിനു പുറമെ ഒരു കോടി ക്ലോറിൻ ടാബ്‌ലറ്റുകളും കേരളത്തിലേയ്ക്ക് അയയ്ക്കും.
   First published: