രോഗിയെ പുഴുവരിച്ച സംഭവം: മെഡിക്കൽ കോളേജിലെ ആദ്യ സസ്പെൻഷൻ പിൻവലിച്ചു

നേരത്തെ കോവിഡ് രോഗികളുടെ മേൽനോട്ട ചുമതലയുള്ള കോവിഡ് നോഡൽ ഓഫീസറെയും രണ്ട് ഹെഡ് നഴ്സുമാരെയും സസ്‌പെൻഡ് ചെയ്തതിനെതിരെ ഡോക്ടർമാരും നഴ്സുമാരും സമരം തുടങ്ങിയതോടെയാണ് സർക്കാർ അന്വേഷണം വേഗത്തിലാക്കി പുതിയ നടപടി കൈക്കൊണ്ടത്.

News18 Malayalam | news18
Updated: October 6, 2020, 10:32 PM IST
രോഗിയെ പുഴുവരിച്ച സംഭവം: മെഡിക്കൽ കോളേജിലെ ആദ്യ സസ്പെൻഷൻ പിൻവലിച്ചു
News18 Malayalam
  • News18
  • Last Updated: October 6, 2020, 10:32 PM IST
  • Share this:
തിരുവനന്തപുരം: കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ നിലവിലെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവാദികൾക്കെതിരെ നടപടിക്ക് സർക്കാർ ഉത്തരവ്. കോവിഡ് നോഡൽ ഓഫീസറുടെയും രണ്ട് ഹെഡ് നഴ്‌സുമാരുടെയും സ്‌പെൻഷൻ റദ്ദാക്കി. രോഗി ചികിത്സയിലിരുന്ന ഓർത്തോവിഭാഗം മേധാവിക്കും അവസാന മൂന്ന് ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർക്കെതിരെയും അച്ചടക്ക നടപടിയെടുക്കും.

രോഗിയെ പുഴുവരിച്ച സംഭവത്തിൽ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് നോഡൽ ഓഫീസറേയും രണ്ട് ഹെഡ് നഴ്സുമാരെയും സസ്‌പെൻഡ് ചെയ്തത്. ഈ നടപടി റദ്ദാക്കിയ ആരോഗ്യവകുപ്പ് വിശദമായ അന്വേഷണത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തിയവർക്ക് എതിരെയെല്ലാം അച്ചടക്ക നടപടിക്ക്  ഉത്തരവിട്ടു. രോഗി ചികിത്സയിലിരുന്ന അസ്ഥിരോഗവിഭാഗത്തിലെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും വീഴ്ച്ചയാണ് സംഭവത്തിന് കാരണമെന്നാണ് ആരോഗ്യവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്.

അതിനാൽ അസ്ഥിരോഗ വിഭാഗം മേധാവിക്കും അവസാന മൂന്നുദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ് നഴ്സ്, സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസ്സിസ്റ്റന്റുമാർ എന്നിവർക്കെതിരെയും അച്ചടക്ക നടപടിയെടുക്കും.

You may also like:ബിനീഷ് കോടിയേരി മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്ക് ലഹരി മരുന്ന് കേസ് പ്രതിയെ വിളിച്ചതിന്റെ കോൾ ലിസ്റ്റ് [NEWS]ആരോഗ്യവകുപ്പിന് പുഴുവരിച്ചു എന്ന് പറയുന്നവരുടെ മനസിനാണ് പുഴുവരിച്ചത്:മുഖ്യമന്ത്രി [NEWS] കേരളത്തില്‍ യുവാക്കളെ കൊന്നൊടുക്കുന്നതിനായി ആസൂത്രിത പദ്ധതി; ആരോപണവുമായി എ.എ റഹിം [NEWS]

രോഗിക്ഷേമത്തിന്റെ ചുമതലയുള്ള ആശുപത്രി ആർ.എം.ഒയെയും കോവിഡ് സെല്ലിലെ ഡോക്ടർമാരെയും താക്കീത് ചെയ്യാനും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടു. ഇത്രയുംപേർ ശ്രദ്ധ പുലർത്തിയിരുന്നങ്കിൽ സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് തന്നെ കളങ്കമുണ്ടാക്കിയ ഗുരുതരമായ വീഴ്ച്ച ഒഴിവാക്കാമായിരുന്നുവെന്നും ഉത്തരവിൽ പറയുന്നു.



നേരത്തെ കോവിഡ് രോഗികളുടെ മേൽനോട്ട ചുമതലയുള്ള കോവിഡ് നോഡൽ ഓഫീസറെയും രണ്ട് ഹെഡ് നഴ്സുമാരെയും സസ്‌പെൻഡ് ചെയ്തതിനെതിരെ ഡോക്ടർമാരും നഴ്സുമാരും സമരം തുടങ്ങിയതോടെയാണ് സർക്കാർ അന്വേഷണം വേഗത്തിലാക്കി പുതിയ നടപടി കൈക്കൊണ്ടത്.
Published by: Joys Joy
First published: October 6, 2020, 10:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading