കല്‍പ്പറ്റ: രാജ്യത്ത് ആദ്യമായി എസ്എഫ്ഐയ്ക്ക് ജില്ലാ കമ്മിറ്റി ഓഫീസ് ഒരുങ്ങിയിരിക്കുകയാണ് കല്‍പ്പറ്റയില്‍. അഭിമന്യു സ്മാരക മന്ദിരം എന്ന പേരിലാണ് ജില്ലാ കമ്മിറ്റി ഓഫീസ് തിങ്കളാഴ്ച തുറക്കുന്നത്. 2019 മാര്‍ച്ചിനാണ് ജില്ലാ കമ്മിറ്റി ഓഫീസ് എന്ന ആശയം ഉയരുന്നത്. 36 ലക്ഷം രൂപ ചെലവിട്ടതാണ് ഓഫീസ് ഒരുങ്ങി.ിരിക്കുന്നത്.
വിവിധ പണികള്‍ ചെയ്തുകൊണ്ടായിരുന്നു എസ്എഫ്ഐ ഇതിനായി ഫണ്ട് കണ്ടെത്തിയത്. കലാലയങ്ങള്‍ അടഞ്ഞുകിടന്ന സമയത്താണ് ഫണ്ട് ശേഖരണം നടന്നത്.
Also Read-എൽഡിഎഫിന് SDPIപിന്തുണ; ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫ് ഭരണത്തിന് പുറത്ത്
2018 ജൂലൈ രണ്ടിന് രാത്രി ആണ് അഭിമന്യു കൊല്ലപ്പെടുന്നത്. മഹാരാജാസ് കോളേജിലെ ചുവര് എഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അഭിമന്യുവിനൊപ്പം അര്ജുന്, വിനീത് എന്നീ വിദ്യാര്‍ഥികള്‍ക്കും കുത്തേറ്റിരുന്നു. എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതികള്‍. ആസൂത്രിതമായ ഗൂഢാലോചന നടത്തി കൊലപ്പെടുത്തി എന്നാണ് കേസ്.
കോളേജിലെ 'വര്‍ഗീയത തുലയട്ടെ' എന്ന ചുമരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വയറിന് കുത്തേറ്റ അഭിമന്യുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
27 പ്രതികളുള്ളതില്‍ 19 പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും സംഭവത്തില്‍ നേരിട്ട് ബന്ധമുള്ള ഒന്നു മുതല്‍ 16 വരെയുള്ള പ്രതികളുടെയാണ് കുറ്റപത്രം നല്‍കിയത്. 17 മുതല്‍ 27 വരെയുള്ള പ്രതികള്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Abhimanyu, Abhimanyu SFI, Sfi