ഇന്റർഫേസ് /വാർത്ത /Kerala / COVID 19| കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നാകും; മുന്‍ഗണന വിദ്യാർഥികൾക്ക്: മുഖ്യമന്ത്രി

COVID 19| കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നാകും; മുന്‍ഗണന വിദ്യാർഥികൾക്ക്: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

First Train to Kerala | മുംബൈ, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍നിന്ന് പ്രത്യേക ട്രെയിന്‍ ആലോചനയിലുണ്ട്.

  • Share this:

തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ ട്രെയിന്‍ മാര്‍ഗം എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ ട്രെയിന്‍ ഡല്‍ഹിയില്‍നിന്നു പുറപ്പെടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മടക്കിക്കൊണ്ടുവരുന്നവരിൽ വിദ്യാര്‍ഥികള്‍ക്കായിരിക്കും മുന്‍ഗണനയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുംബൈ, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍നിന്ന് പ്രത്യേക ട്രെയിന്‍ ആലോചനയിലുണ്ട്. കൂടാതെ മറ്റ് മാര്‍ഗമില്ലാതെ കുടുങ്ങിക്കിടക്കുന്നവരെ എത്തിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും. എല്ലാവരേയും കേരളത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന സമീപനത്തിന്റെ ഭാഗമായാണ് നടപടിയെന്നും അതുകൊണ്ടാണ് കൃത്യമായ ക്രമം നിശ്ചയിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

TRENDING:'അതിർത്തിയിൽ പാസ് നൽകുന്നില്ല; KSRTC ​പോലും ഓടി​ക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാശി നല്ലതല്ല': ചെന്നിത്തല [NEWS]കേരളത്തിലേക്ക് മടങ്ങിവരുന്ന 300 പ്രവാസികളുടെ യാത്രാ ചെലവ് ഏറ്റെടുക്കും: വെൽഫെയർ പാർട്ടി [NEWS]മാലദ്വീപ് കപ്പല്‍ പുറപ്പെട്ടു; നാളെ രാവിലെ കൊച്ചിയിലെത്തും [NEWS]

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവരില്‍ മുന്‍ഗണനാ പട്ടികയില്‍ പെട്ടവരും സ്വന്തമായി വാഹനത്തില്‍ വരാന്‍ കഴിയുന്നവരുമാണ് ആദ്യം വന്നുകൊണ്ടിരിക്കുന്നത്. ഔദ്യോഗിക സംവിധാനങ്ങളിലൂടെ ലഭിക്കുന്ന പാസുമായി വരുന്നവരെ മാത്രമേ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുകയുള്ളൂ. ഇല്ലെങ്കില്‍ രോഗവ്യാപനം തടയാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെല്ലാം നിഷ്ഫലമാകും.

അതിര്‍ത്തിയില്‍ തിരക്കുണ്ടാക്കുക, ആരോഗ്യവിവരങ്ങള്‍ മറച്ചുവെക്കുക, അനധികൃതമായി വരാന്‍ ശ്രമിക്കുക എന്നത് രോഗവ്യാപനത്തെ തടയാന്‍ സാധിക്കില്ല. അതിര്‍ത്തി കടന്ന് എത്തുന്ന ഒരാള്‍ എവിടെ നിന്നാണ് വരുന്നത്, എവിടേക്കാണ് പോകുന്നത്, എത്തിച്ചേരുന്ന സ്ഥലത്തെ സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് സര്‍ക്കാരിന് കൃത്യമായ ധാരണവേണം. കൂടാതെ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയും വേണം. ഇതെല്ലാം നോക്കാതെ എല്ലാവര്‍ക്കും ഒരേ സമയം കടന്നുവരണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

First published:

Tags: Cm pinarayi vijayan, Lockdown, Malayali, Train