നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • First Woman in Kannur | മുസ്ലീം ലീഗിന് രാജ്യത്ത് ആദ്യമായി വനിതാ മേയർ; കണ്ണൂർ നഗരസഭയുടെ അധ്യക്ഷ

    First Woman in Kannur | മുസ്ലീം ലീഗിന് രാജ്യത്ത് ആദ്യമായി വനിതാ മേയർ; കണ്ണൂർ നഗരസഭയുടെ അധ്യക്ഷ

    എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ മുൻ മേയർ ഇ.പി ലതയെ 27ന് എതിരെ 28 വോട്ടുകൾ നേടിയാണ് സീനത്ത് പരാജയപ്പെടുത്തിയത്.

    സീനത്ത് സത്യപ്രതിജ്ഞ ചെയ്യുന്നു

    സീനത്ത് സത്യപ്രതിജ്ഞ ചെയ്യുന്നു

    • News18
    • Last Updated :
    • Share this:
    കണ്ണൂർ: മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ സ്ത്രീകളുടെ വർദ്ധിക്കുന്ന പ്രസക്തി അടിവരയിട്ടാണ് സി.സീനത്ത് കണ്ണൂർ കോർപ്പറേഷന്റെ അമരത്ത് എത്തുന്നത്. ഇന്ന് നടന്ന മേയർ തെരഞ്ഞെടുപ്പിൽ സി. സീനത്ത് ജയിച്ചു കയറിയപ്പോൾ രാജ്യത്തെ മുസ്ലിംലീഗിന്റെ ആദ്യ വനിത കോർപ്പറേഷൻ മേയറാണ് സ്ഥാനമേറ്റെടുത്തത്.

    തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇനി നാലുമാസം മാത്രമേ പുതിയ മേയർക്ക് അധികാരത്തിൽ തുടരാനാകൂ. യുഡിഎഫിലെ മുൻധാരണ പ്രകാരമാണ് ഇനി ബാക്കിയുള്ള കാലം മേയർസ്ഥാനം കോൺഗ്രസ് ലീഗിന് വിട്ടു നൽകുന്നത്.



    കണ്ണൂർ ജില്ലാ വനിത ലീഗ് പ്രസിഡന്റാണ് സി.സീനത്ത്. കോർപ്പറേഷനിലേക്ക് കസാനക്കോട്ട ഡിവിഷനിൽ നിന്നാണ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്. വിജയം വനിത സംവരണ വാർഡിൽ നിന്നല്ല എന്നും ശ്രദ്ധേയം. മുമ്പ് രണ്ട് തവണ ഇതേയിടത്ത് നിന്ന് കണ്ണൂർ മുൻസിപാലിറ്റിയിലേക്കും സീനത്ത് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.



    "പൊതുപ്രവർത്തക എന്ന നിലയിൽ തികഞ്ഞ ആത്മാർത്ഥയോടെയുള്ള പ്രവർത്തനം കാഴ്ച വെയ്ക്കാൻ കഴിഞ്ഞതാണ് സീനത്തിനെ ഈ നേട്ടത്തിന് അർഹയാക്കിയത്" കെ.സുധാകരൻ എം.പി പറയുന്നു.

    സത്രീകളുടെ പ്രശ്നങ്ങൾക്ക് ഊന്നൽ നൽകി തന്നെയാവും മേയർ എന്ന നിലയിൽ തന്റെ പ്രവർത്തനങ്ങൾ എന്നും സീനത്ത് ന്യൂസ് 18നോട് പറഞ്ഞു



    കോൺഗ്രസ് വിമതൻ പി.കെ രാഗേഷ് മുന്നണിയിലേക്ക് മടങ്ങി വന്നതിനെ തുടർന്നാണ് കണ്ണൂർ കോർപ്പറേഷൻ കഴിഞ്ഞ സെപ്തംബറിൽ യു.ഡി.എഫ് പിടിച്ചെടുത്തത്. പി.കെ രാഗേഷിന് ഡെപ്യൂട്ടി മേയർ സ്ഥാനം തുടർന്നും നൽകേണ്ടി വന്നതിനാൽ ബാക്കി കാലാവധി മേയർ സ്ഥാനം ലീഗും കോൺഗ്രസും പങ്കിടുമെന്നായിരുന്നു ധാരണ. ഇതിനെ തുടർന്നാണ് ആദ്യം അവസരം ലഭിച്ച സുമ ബാലകൃഷ്ണൻ മേയർസ്ഥാനം ഒഴിഞ്ഞ് നൽകിയത്.



    ഇടയ്ക്ക് കോവിഡ് മൂലം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാലും ഡെപ്യൂട്ടി മേയർക്ക് എതിരെയുള്ള അവിശ്വാസം പാസായതിലും ലീഗിന് മേയർ സ്ഥാനം നിശ്ചയിച്ചതിലും വൈകിയാണ് ലഭിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ മുൻ മേയർ ഇ.പി ലതയെ 27ന് എതിരെ 28 വോട്ടുകൾ നേടിയാണ് സീനത്ത് പരാജയപ്പെടുത്തിയത്.
    Published by:Joys Joy
    First published:
    )}