തൃശ്ശൂർ: ചൂണ്ടയില്‍ നിന്നും മീന്‍ (Fish) കടിച്ച് മാറ്റുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി. വലക്കാവ് പാറത്തൊട്ടിയില്‍ വര്‍ഗീസിന്റെ തൊണ്ടയിലാണ് മീന്‍ കുടുങ്ങിയത്.
12 സെന്റീമീറ്റര്‍ നീളമുള്ള മീനാണ് ഇയാളുടെ തൊണ്ടയില്‍ കുടുങ്ങിയത്. മീന്‍ കുടുങ്ങിയതിന് ശേഷം ശ്വാസ തടസവും രക്തസ്രാവവും അനുഭവപ്പെട്ട വര്‍ഗീസിനെ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശസ്ത്രക്രിയയിലൂടെയാണ് മീനിനെ നീക്കം ചെയ്തത്.ട്രക്കിയോസ്റ്റമി നടത്തി ശ്വാസ തടസം മാറ്റിയശേഷമാണ് ശസ്ത്രക്രിയ നടത്തി മീനിനെ പുറത്തെടുത്തത്. ഇഎന്‍ടി വിഭാഗത്തിലെ ഡോ. ജോസ്ന, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ബിജോയ്, ഡോ. അപര്‍ണ, ഡോ. കെസ്ലി എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
HC KERALA | അച്ഛന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 10 വയസുകാരിക്ക് ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ അനുമതി തേടി അമ്മ ഹൈക്കോടതിയില്‍
അച്ഛന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 10 വയസുകാരിക്ക് ഗര്‍ഭച്ഛിദ്രം (Abortion) നടത്താന്‍ അനുമതി ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയെ (High Court of Kerala) സമീപിച്ചു. പെണ്‍കുട്ടിക്ക് ഈ ഗര്‍ഭം മാനസികമായും ശാരീരികമായും വെല്ലുവിളിയാകും എന്ന് ചൂണ്ടിക്കാട്ടിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. അന്താരാഷ്ട്ര വനിത ദിനത്തിലാണ് അമ്മ ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച ഹര്‍ജി നല്‍കിയത്.
പെണ്‍കുട്ടിയുടെ ഭാവി സംരക്ഷിക്കാന്‍ ഇത് അത്യവശ്യമാണ് എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഗര്‍ഭം ധരിച്ച് 24 ആഴ്ചയ്ക്കുള്ളില്‍ ഗര്‍ഭിണിക്ക് കുഞ്ഞിന് ജന്മം നല്കാന് താല്‍പ്പര്യമില്ലെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താം എന്ന് നിയമം നിലവില്‍ ഉണ്ട്. എന്നാല്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഇപ്പോള്‍ 30 ആഴ്ച ഗര്‍ഭിണിയാണ് ഇതിനാല്‍ ഈ നിയമം ബാധകമാകില്ല, ഈ അവസ്ഥയിലാണ് പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്.
അതേ സമയം പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബലാത്സംഗം അടക്കം വകുപ്പുകള്‍ ചേര്‍ത്ത് പോക്സോ നിയമ പ്രകാരം പെണ്‍കുട്ടിയുടെ അച്ഛനെതിരെ പൊലീസ് എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശം അനുസരിച്ച് ആയിരിക്കും കേസില്‍ ഹൈക്കോടതി ഉത്തരവ് ഉണ്ടാകുക.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.