• HOME
  • »
  • NEWS
  • »
  • kerala
  • »
  • മീൻവില കുതിച്ചുയർന്നു; നെയ്മീന് 1200 രൂപയായി

മീൻവില കുതിച്ചുയർന്നു; നെയ്മീന് 1200 രൂപയായി

രണ്ടാഴ്ചക്കിടെ കടൽ മീനിന് കിലോക്ക് 150 മുതൽ 250 രൂപ വരെയാണ് വർദ്ധിച്ചത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കൊച്ചി: ട്രോളിംഗ് നിരോധനം നിലവിൽവന്നതോടെ മീൻവില കുത്തനെ ഉയർന്നു. നെയ്യ്മീന് കിലോക്ക് 1200 രൂപയും നാടൻ കരിമീനിന് 600 രൂപയുമാണ് ഇപ്പോഴത്തെ വില. രണ്ടാഴ്ചക്കിടെ കടൽ മീനിന് കിലോക്ക് 150 മുതൽ 250 രൂപ വരെയാണ് വർദ്ധിച്ചത്. മലയാളികളുടെ ജനപ്രിയ മത്സ്യമായ മത്തി ഒരു കിലോയ്ക്ക് 500 രൂപ വരെ ആയിരുന്നു. ട്രോളിങ് നിരോധനത്തിന് മുമ്പ് ഒരു കിലോ മത്തിക്ക് 160 രൂപയായിരുന്നു വില.

    മുൻ കാലങ്ങളിൽ കേരളത്തിൽ കടൽ മത്സ്യങ്ങളുടെ ക്ഷാമം അനുഭവപ്പെടുമ്പോൾ മംഗലാപുരം, തൂത്തുകുടി എന്നിവിടങ്ങളിൽ നിന്നും എത്തിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അവിടെ നിന്നുള്ള മത്സ്യവരവ് കുറഞ്ഞതും ട്രോളിംഗ് നിരോധനകാലത്ത് പ്രതിസന്ധിയാണ്. നെയ്യ്മീന് കിലോക്ക് 1200 രൂപയും നാടൻ കരിമീനിന് 600 രൂപയുമാണ് ഇപ്പോഴത്തെ വില.

    എന്നാൽ കടൽ മത്സ്യങ്ങളുടെ ക്ഷാമം നാടൻ മത്സ്യകർഷകർക്കാണ് ഗുണം ചെയ്യുന്നത്. ഉൾനാടൻ ഗ്രാമങ്ങളിൽ പോലും മത്സ്യകൃഷി വ്യാപകമായതിനാൽ വളർത്തു മത്സ്യം സുലഭമായി ലഭിക്കുന്നുണ്ട്. സിലോപ്പി, രോഹു, കട്‍ല, പിരാന എന്നിവയാണ് ഏറെയും. ട്രോളിംഗ് നിരോധനകാലം മുന്നിൽ കണ്ട് നിരവധി പേർ മത്സ്യകൃഷി വ്യാപിപ്പിച്ചിരുന്നു.
    First published: