ഹാർബറുകളിൽ ലേലം ഒഴിവാക്കി; ലാന്റിംഗ് സെന്ററുകള്‍ കേന്ദ്രീകരിച്ച് മത്സ്യ വില്പന നാളെ മുതൽ 

ഹാർബറിന് അകത്തും പുറത്തും ചില്ലറ വില്പന അനുവദിക്കില്ല.

News18 Malayalam | news18-malayalam
Updated: April 3, 2020, 3:55 PM IST
ഹാർബറുകളിൽ ലേലം ഒഴിവാക്കി; ലാന്റിംഗ് സെന്ററുകള്‍ കേന്ദ്രീകരിച്ച്  മത്സ്യ വില്പന നാളെ മുതൽ 
പ്രതീകാത്മക ചിത്രം
  • Share this:
കൊല്ലം: ജില്ലയിൽ തങ്കശ്ശേരി, വാടി, മൂതാക്കര, ജോനകപ്പുറം, പോര്‍ട്ട് കൊല്ലം എന്നീ ലാന്റിംഗ് സെന്ററുകള്‍ കേന്ദ്രീകരിച്ച് മത്സ്യത്തിൻ്റെ മൊത്ത വില്പന നാളെ മുതൽ. ജോനകപ്പുറം ഒഴികെ മറ്റുള്ള ഇടങ്ങളിൽ പുലർച്ചെ നാലു മുതൽ രാവിലെ 10 വരെയാണ് വില്പന. ജോനകപ്പുറത്ത് ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് 5 വരെയാണ്. ഹാർബറിന് അകത്തും പുറത്തും ചില്ലറ വില്പന അനുവദിക്കില്ല. മൊത്ത കച്ചവടക്കാരുടെ രജിസ്ട്രേഷൻ നീണ്ടകരയിൽ ആരംഭിച്ചു.

ലാൻ്റിംഗ് സെൻ്ററിൽ ഒരു സമയം രണ്ടു ലോറികൾ മാത്രമേ അനുവദിക്കൂ. ലേലം ഒഴിവാക്കി നിശ്ചിത വിലയ്ക്ക് മൊത്തക്കച്ചവടക്കാർക്ക് മത്സ്യം നൽകും. ചില്ലറ വില്പനയ്ക്കായി നാളെ മുതൽ മത്സ്യ മാർക്കറ്റുകൾ നിയന്ത്രിത രീതിയിൽ പ്രവർത്തിപ്പിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. കട്ടമരം ഉൾപ്പെടെ പരമ്പരാഗത രീതിയിൽ മാത്രമേ മത്സ്യബന്ധനം അനുവദിച്ചിട്ടുള്ളൂ. ട്രോളിംഗ് നിരോധനം നിലനിൽക്കെ കർണാടകയിൽ നിന്നുള്ള യന്ത്രവത്കൃത ബോട്ടുകൾ കേരള തീരത്ത് വ്യാപകമായി മത്സ്യ ബന്ധനം നടത്തുന്നതായി പരാതിയുണ്ട്.

ഓരോ ദിവസത്തെയും മത്സ്യ ഇനങ്ങളുടെ വില അതത് സെന്ററുകളിലെ ഹാര്‍ബര്‍ മാനേജ്‌മെന്റ്  സൊസൈറ്റി നിശ്ചയിക്കണം. മത്സ്യഫെഡ് വഴി പരമാവധി വിപണനം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കണം. നെത്തോലി, ചാള, അയല, കൊഴുചാള മുതലായ ചെറുമത്സ്യങ്ങളുടെ വില ഒരു കിലോയ്ക്ക് എന്നതിന് പകരം ഒരു കുട്ടയ്ക്ക് എന്നാക്കി നിശ്ചയിച്ച് വിപണനം നടത്തുന്നതിനുളള നടപടികളും സ്വീകരിക്കണം.
You may also like:'കടയിൽ നിന്നു വാങ്ങുന്ന സാധനങ്ങളിലൂടെ കൊറോണ വീട്ടിലെത്താതിരിക്കാൻ എന്തുചെയ്യും? നടി ഹിനാ ഖാന്റെ പോംവഴി
[PHOTO]
ലോക്ക്ഡൗണിനിടെ കോഴിക്കോട് തിരുവനന്തപുരം യാത്ര; അനുമതിയോടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ
[NEWS]
ലോക്ക്ഡൗൺ; ഒറ്റയടിക്ക് മാറ്റില്ല; ഘട്ടം ഘട്ടമായി സാധാരണ നിലയിലേക്ക് ഇങ്ങിനെയാവും [PHOTO]

മത്സ്യം വാങ്ങുന്നതിനായി വരുന്ന ലോറികളുടെ പേര്, നമ്പര്‍ മുതലായവ നീണ്ടകര ഫിഷറീസ് സ്റ്റേഷന് പുറമേ കൊല്ലത്ത് വാടി ഹാര്‍ബര്‍ ഗേറ്റിന് സമീപവും രജിസ്റ്റര്‍ ചെയ്യാമെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചിട്ടുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 3, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading