ആലപ്പുഴ: മത്സ്യബന്ധനം കഴിഞ്ഞ് ഹാര്‍ബറിലേക്ക് വരുന്നതിനിടെ വള്ളത്തില്‍ നിന്നും കടലില്‍ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. പുന്നപ്ര തെക്ക് ഒന്നാം വാര്‍ഡില്‍ മാണികപ്പൊഴിക്കല്‍ ജോസഫിന്റെ മകന് സുനില്‍ (വെന്സേവ്യര് 42) ആണ് മരിച്ചത്. ഹാര്‍ബറിലേക്ക് മടങ്ങുന്നതിനിടെ പുന്നപ്ര പടിഞ്ഞാറുഭാഗത്ത് എത്തിയപ്പോഴേക്കും വള്ളത്തില്‍ നിന്നും കുഴഞ്ഞുവീഴുകയായിരുന്നു.
ഞായറാഴ്ച രാത്രി വെര്‍ജിന്‍ നീട്ടുവള്ളത്തില്‍ മറ്റ് ആറുപേരോടൊപ്പം മത്സ്യബന്ധനത്തിന് പോയതായിരുന്നു. ഇതിനിടെ പൊന്തുവള്ളത്തില്‍ മത്സ്യബന്ധനത്തിലുണ്ടായിരുന്നവര്‍ നടത്തിയ തെരച്ചിലിലാണ് സുനിലിനെ കണ്ടുകിട്ടിയത്. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാതാവ് ശോശാമ്മ. ഭാര്യ ജിജി സുനില്‍. മക്കള്‍ സ്റ്റാന്‍ലി, സ്നേഹ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.