കേന്ദ്ര പ്രതിരോധമന്ത്രിയെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു; പിന്നിൽ കോൺഗ്രസ് നേതാക്കളെന്ന് ബിജെപി

മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമായതോടെ നിര്‍മ്മലാ സീതാരാമനും കുമ്മനവും സഞ്ചരിച്ച വാഹനം തിരികെപ്പോയി. നേതാക്കള്‍ പിന്തിരിഞ്ഞതോടെ മത്സ്യത്തൊഴിലാളികള്‍ കൂക്കി വിളിച്ചു

news18
Updated: April 18, 2019, 4:43 PM IST
കേന്ദ്ര പ്രതിരോധമന്ത്രിയെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു; പിന്നിൽ കോൺഗ്രസ് നേതാക്കളെന്ന് ബിജെപി
നിർമല സിതാരാമൻ
  • News18
  • Last Updated: April 18, 2019, 4:43 PM IST
  • Share this:
തിരുവനന്തപുരം: എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനായി പ്രചാരണത്തിനെത്തിയ കേന്ദ്ര പ്രതിരോധമന്ത്രിയെ തടഞ്ഞ് മത്സ്യത്തൊഴിലാളികള്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നിര്‍മ്മലാ സീതാരാമനെയും കുമ്മനം രാജശേഖരനെയും നാട്ടുകാര്‍ കൂക്കിവിളിച്ച് തിരിച്ചയച്ചത്. അതേസമയം സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണെന്ന് ബിജെപി ആരോപിക്കുന്നു.

ശശി തരൂരിന്റെ വിജയത്തില്‍ നിര്‍ണായകമാകുന്ന തീരമേഖല ലക്ഷ്യമിട്ടായിരുന്നു ബിജെപിയുടെ റോഡ് ഷോ. നിശ്ചയിച്ചിരുന്ന സമയത്തിലും ഏറെ വൈകി എത്തിയ നിര്‍മ്മലാ സീതാരാമന്‍ ഒന്‍പത് മണിയോടെയാണ് പൂന്തുറയിലെത്തിയത്. ജംഗ്ഷനില്‍ നാട്ടുകാര്‍ നല്‍കിയ സ്വീകരണത്തിന് ശേഷം പൂന്തുറ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം എത്തിയപ്പോഴാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബിജെപിക്ക് ഇവിടെ നിന്ന് വോട്ട് ഇല്ലെന്നും മന്ത്രിയും നേതാക്കളും തിരികെ പോകണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഇതോടെ ബിജെപി പ്രവര്‍ത്തകരും മത്സ്യത്തൊഴിലാളികളുമായി വാക്കു തര്‍ക്കമുണ്ടായി. പൊലീസ് ഉദ്യേഗസ്ഥരുടെ സമയോചിത ഇടപെടലാണ് വലിയൊരു സംഘര്‍ഷം ഒഴിവാക്കിയത്.

മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമായതോടെ നിര്‍മ്മലാ സീതാരാമനും കുമ്മനവും സഞ്ചരിച്ച വാഹനം തിരികെപ്പോയി. നേതാക്കള്‍ പിന്തിരിഞ്ഞതോടെ മത്സ്യത്തൊഴിലാളികള്‍ കൂക്കി വിളിച്ചു. കുമ്മനത്തിന്റെ പ്രചാരണ വാഹനത്തില്‍ നിന്നുള്ള അനൗണ്‍സ്‌മെന്റ് പള്ളിയിലെ പ്രാര്‍ത്ഥന തടസപ്പെടുത്തിയെന്നാണ് മത്സ്യത്തൊഴിലാളികളുടെ വാദം.
First published: April 18, 2019, 4:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading