മടക്കയാത്രയിൽ വീണ്ടും അപകടം: 'അത്ഭുതമാത'യിലെ മത്സ്യത്തൊഴിലാളികൾ സുരക്ഷിതരെന്ന് ബോട്ടുടമ

മഹാ ചുഴലിക്കാറ്റിൽപ്പെട്ട് കൽപ്പേനി ദ്വീപിലേക്ക് ഇടിച്ചുകയറിയ അത്ഭുതമാതാ ബോട്ടാണ് നാട്ടിലേക്ക് മടങ്ങും വഴി കടലിൽ മുങ്ങിയത്.

News18 Malayalam | news18-malayalam
Updated: November 14, 2019, 10:36 AM IST
മടക്കയാത്രയിൽ വീണ്ടും അപകടം: 'അത്ഭുതമാത'യിലെ മത്സ്യത്തൊഴിലാളികൾ സുരക്ഷിതരെന്ന് ബോട്ടുടമ
representative image
  • Share this:
അപകടത്തിൽപ്പെട്ട് ലക്ഷദ്വീപിൽ കുടുങ്ങിയ മലയാളികളുടെ കൂടി ഉടമസ്ഥതയിലുള്ള മത്സ്യബന്ധനബോട്ട് നാട്ടിലേക്ക് മടങ്ങും വഴി ഉൾക്കടലിൽ വച്ച് തീരയിൽപ്പെട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ പരുക്കുകളോടെ രക്ഷപ്പെട്ടെന്ന് മത്സ്യത്തൊഴിലാളികൾക്കൊപ്പമുള്ള ഉടമകളിലൊരാളായ പൂവാർ സ്വദേശി അലക്സാണ്ടർ പറഞ്ഞു.

also read:Shocking:41 മാസം; 50 പൊലീസുകാർ ആത്മഹത്യ ചെയ്തെന്ന് മുഖ്യമന്ത്രി

മഹാ ചുഴലിക്കാറ്റിൽപ്പെട്ട് കൽപ്പേനി ദ്വീപിലേക്ക് ഇടിച്ചുകയറിയ അത്ഭുതമാതാ ബോട്ടാണ് നാട്ടിലേക്ക് മടങ്ങും വഴി കടലിൽ മുങ്ങിയത്. ശക്തമായ കാറ്റും ഉയരത്തിലുള്ള തിരയും കാരണം ബോട്ടിന്റെ എഞ്ചിൻ റൂമിൽ വെള്ളം കയറി ബോട്ടു രണ്ടായി പിളരുകയായിരുന്നു.

കൽപ്പേനിയിൽ നിന്ന് അകമ്പടി വന്ന ബോട്ടിലേക്കു മാറിയ പത്തു മത്സ്യത്തൊഴിലാളികള്‍ക്ക് ചെറിയ പരുക്കുകൾ ഏറ്റെങ്കിലും സുരക്ഷിതരാണ്. ഇന്നുച്ചയോടുകൂടെ ആ മത്സ്യത്തൊഴിലാളികൾ കന്യാകുമാരി തേങ്ങാപട്ടണം ഹാർബറിലെത്തിച്ചേരും. അറുപതു ലക്ഷം രൂപ വിലവരുന്നതാണ് മത്സ്യബന്ധനബോട്ടെന്നും അലക്സാണ്ടർ പറഞ്ഞു.

മഹാ ചുഴലിക്കാറ്റിൽപ്പെട്ട് കൽപ്പേനി ദ്വീപിലേക്ക് ഇടിച്ചുകയറിയ ബോട്ട് അറ്റകുറ്റപ്പണിക്ക് ദ്വീപിൽ സംവിധാനമില്ലാത്തതിനാൽ അകമ്പടി ബോട്ടിനൊപ്പം നാട്ടിലേക്കുള്ള മടക്കയാത്രയിലാണ് വീണ്ടും അപകടത്തിൽപ്പെട്ടത്.

കയ്യിലുണ്ടായിരുന്ന ഡീസൽ വിറ്റ് പണം കണ്ടെത്തിയാണ് മത്സ്യത്തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതെന്നും അലക്സാണ്ടർ പറഞ്ഞു. കഴിഞ്ഞ മാസം 26 നാണ് ബോട്ടും മത്സ്യത്തൊഴിലാളികളും ചുഴലിക്കാറ്റിൽപ്പെട്ടത് .
First published: November 14, 2019, 10:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading