നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആഴക്കടൽ മത്സ്യബന്ധന വിവാദം: പ്രതിപക്ഷ നേതാവും പ്രശാന്ത് ഐഎഎസും EMCCയും നടത്തിയ ഗൂഢാലോചനയെന്ന് CITU മത്സ്യത്തൊഴിലാളി ഫെഡറേഷൻ

  ആഴക്കടൽ മത്സ്യബന്ധന വിവാദം: പ്രതിപക്ഷ നേതാവും പ്രശാന്ത് ഐഎഎസും EMCCയും നടത്തിയ ഗൂഢാലോചനയെന്ന് CITU മത്സ്യത്തൊഴിലാളി ഫെഡറേഷൻ

  കരാർ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട്‌ ഫിഷറീസ് വകുപ്പ് മന്ത്രിക്ക്‌ നൽകിയ നിവേദനമാണ്‌ കരാറായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യാഖ്യാനിച്ചത്‌.

  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജെ മേഴ്സിക്കുട്ടിയമ്മയും

  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജെ മേഴ്സിക്കുട്ടിയമ്മയും

  • Share this:
   കോഴിക്കോട്: ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള ട്രോളർ നിർമിക്കാൻ ഇഎംസിസിയുമായി സംസ്ഥാന പൊതുമേഖലാ സ്ഥാപനം കെഎസ്‌ഐഎൻസി ഒപ്പിട്ട ധാരണാപത്രവുമായി ഉയർന്ന വിവാദം പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും ഇഎംസിസി എന്ന കമ്പനിയും കെഎസ്‌ഐഎൻസി എംഡി എൻ പ്രശാന്ത് ഐഎഎസും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേരളാ സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ ആരോപിച്ചു.

   സംസ്ഥാന സർക്കാരിന്റെയോ ഫിഷറീസ്, നിയമ, വ്യവസായ വകുപ്പുകളുടെയോ അനുമതിയോ അറിവോ കൂടാതെയാണ് സർക്കാരിന്റെ ഇത്തരത്തിൽ ഫിഷറീസ് നയത്തിന് വിരുദ്ധമായി ഒരു ധാരണാപത്രം ഒപ്പിട്ടത്. ഈ ധാരണാപത്രം സംസ്ഥാന സർക്കാർ റദ്ദാക്കിയിട്ടുണ്ട്. കരാർ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട്‌ ഫിഷറീസ് വകുപ്പ് മന്ത്രിക്ക്‌ നൽകിയ നിവേദനമാണ്‌ കരാറായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യാഖ്യാനിച്ചത്‌. നിലവിലെ കെഎസ്‌ഐഎൻസി എംഡി എൻ പ്രശാന്ത് മുമ്പ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചയാളാണ്. വകുപ്പ് മന്ത്രിക്ക്‌ നൽകിയ നിവേദനത്തിന്റെ കോപ്പി പ്രശാന്ത് വഴിയാണ് രമേശ് ചെന്നിത്തലയ്‌ക്ക്‌ ലഭിച്ചത്.

   തുറമുഖ നവീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന സ്ഥാപനമാണ് കെഎസ്ഐഎൻസി. ട്രോളർ നിർമ്മാണവുമായി യാതൊരു മുൻപരിചയവുമില്ലാതിരിക്കെ ഇത്തരത്തിലൊരു ധാരണാപത്രത്തിൽ സ്ഥാപനത്തിന്റെ എംഡി ഒപ്പിട്ടത് സംശയാസ്പദമാണ്.

   You may also like:സൂക്ഷിക്കുക; കേരളത്തിൽ താപനില ഉയരുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

   അങ്കമാലി സ്വദേശിയായ ഷൈജു വർഗീസിന്റേതാണ് ഇഎംസിസി എന്ന കമ്പനി. അദ്ദേഹം അമേരിക്കയിലേക്ക് ചേക്കേറിയ പ്രവാസി മലയാളിയാണ്. ഈ കമ്പനിയുടെ പേര് ഉപയോഗിച്ചാണ് പ്രതിപക്ഷ നേതാവ് ഒരു അമേരിക്കൻ കമ്പനിയുമായി സംസ്ഥാന സർക്കാർ കരാറുണ്ടാക്കി എന്ന് നുണപ്രചാരണം നടത്തുന്നത്. ഇതിന് പിന്നിലും രാഷ്ട്രീയ ഗൂഢാലോചനയുണ്ട്.

   You may also like:ശബരിമല വിഷയത്തിൽ തെറ്റുകൾ ഏറ്റു പറഞ്ഞ് മുഖ്യമന്ത്രി പരസ്യമായി വിശ്വാസികളോട് മാപ്പ് പറയണമെന്ന് കെ സുരേന്ദ്രൻ

   You may also like:വിവാദ കരാറിനെപ്പറ്റി പ്രതികരണം തേടിയ മാധ്യമ പ്രവർത്തകയ്ക്ക് കളക്ടർ 'ബ്രോ'യുടെ "സ്റ്റിക്കർ'

   പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടൽ മത്സ്യബന്ധനത്തിന് പ്രാപ്തരാക്കുക, വിദേശ ട്രോളറുകളെ കേരളത്തിന്റെ തീരദേശത്ത് നിന്ന് അകറ്റി നിർത്തുക എന്നതാണ് ഇടതുപക്ഷ സർക്കാരിന്റെ ഫിഷറീസ്‌ നയം. വസ്തുത ഇതായിരിക്കെ ഇല്ലാത്ത ഒരു കരാറിന്റെ പേരിൽ ഇത്തരമൊരു നുണപ്രചാരണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരിക്കുന്നത് കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിനിടയിൽ തെറ്റിധാരണ പടർത്തി അവരെ സർക്കാരിനെതിരെ അണിനിരത്താം എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമാണ്.

   ഇതിലൂടെ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിനെതിരെ ദുഷ്പ്രചാരണം സംഘടിപ്പിച്ച് ലാഭം കൊയ്യാം എന്നാണ് പ്രതിപക്ഷം കരുതുന്നത്. എന്നാൽ ജനങ്ങൾ സത്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതിപക്ഷ ആരോപണങ്ങൾ കേരളത്തിലെ മത്സ്യത്തൊഴിലാളികൾ പുച്ഛിച്ചു തള്ളുമെന്നും ചിത്തരഞ്ജൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
   Published by:Naseeba TC
   First published:
   )}