• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ്‌ നിയന്ത്രണങ്ങൾ ലംഘിച്ച് മത്സ്യതൊഴിലാളികളുടെ റോഡ്‌ ഉപരോധം ; സ്ഥലത്ത് സംഘർഷാവസ്ഥ

കോവിഡ്‌ നിയന്ത്രണങ്ങൾ ലംഘിച്ച് മത്സ്യതൊഴിലാളികളുടെ റോഡ്‌ ഉപരോധം ; സ്ഥലത്ത് സംഘർഷാവസ്ഥ

രോഗവ്യാപനം കുറഞ്ഞിട്ടും യാതൊരു ഇളവുകളും നൽകുന്നില്ലെന്ന് ആരോപിച്ചാണ് പ്രദേശവാസികൾ ഉപരോധവുമായി രംഗത്തെത്തിയത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കാസർഗോഡ്‌: കണ്ടെയൻമെൻറ്സോൺ ആയി പ്രഖ്യാപിച്ച തീരദേശത്തെക്കുള്ള പാലം അടച്ചിട്ടതിൽ പ്രതിഷേധിച്ച് കാസർഗോഡ് നെല്ലിക്കുന്നിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. രണ്ടാഴ്ചയായി പാലം അടച്ചിട്ടതോടെ അത്യാവശ്യ കാര്യങ്ങൾക്കു പോലുംപുറത്തിറങ്ങാൻ  സാധിക്കാത്തതിൽ പ്രകോപിതരായാണ് മത്സ്യത്തൊഴിലാളികൾ നിയന്ത്രണം ലംഘിച്ച് ഉപരോധ സമരം നടത്തിയത്.

    കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് പ്രദേശത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ രോഗവ്യാപനം കുറഞ്ഞിട്ടും യാതൊരു ഇളവുകളും നൽകുന്നില്ലെന്ന് ആരോപിച്ചാണ് പ്രദേശവാസികൾ ഉപരോധവുമായി രംഗത്തെത്തിയത്. തൊഴിൽ മുടങ്ങിയ പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക്സപ്ലൈകോ ഫിഷറീസ് വകുപ്പുമായി സഹകരിച്ച് നൽകുന്ന കിറ്റ് പോലുംനൽകുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.

    പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ അടിയന്തിരമായി നീക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇവർക്ക് മത്സ്യബന്ധനത്തിനു പോകാൻ അനുവാദം ഉണ്ടെങ്കിലും പിടിച്ചു കൊണ്ടു വരുന്ന മത്സ്യം ഘട്ടംഘട്ടമായി പുറത്തു കൊണ്ടുപോകാൻ മാത്രമേ അനുമതിയുള്ളൂ.
    You may also like:ഓണത്തിനു മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകും: മന്ത്രി തോമസ് ഐസക്ക് [NEWS]യുഎസ് സ്കോളർഷിപ്പ് നേടിയ ഇരുപതുകാരിയുടെ മരണം; രണ്ടു പേർ അറസ്റ്റിൽ [NEWS] 'കരാര്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്ന വാദം അദ്ഭുതകരം; PSC ചെയർമാൻ സര്‍ക്കാരിനെ വെള്ള പൂശുന്നു': രമേശ് ചെന്നിത്തല [NEWS]
    ഡി വൈ എസ് പി ബാലകൃഷൻ, എൻ എ നെല്ലിക്കുന്ന് എം എൽ എ, ആർ ഡി ഓ അഹമ്മദ് കബീർ, സി ഐ രാജേഷ് ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തി മത്സ്യ തൊഴിലാളി നേതാക്കന്മാരായ ജി നാരായണൻ, ആർ ഗംഗാധരൻ എന്നിവരോട് സംസാരിച്ച് പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നു.
    Published by:Anuraj GR
    First published: