രക്ഷാദൗത്യത്തിന് വീണ്ടും കേരളത്തിന്റെ സൈന്യം; 10 വള്ളങ്ങളുമായി മത്സ്യതൊഴിലാളികൾ പത്തനംതിട്ടയിലേക്ക്

മലനാടും ഇടനാടും വീണ്ടും കണ്ണീരിലാകുമ്പോൾ തീരദേശത്തിന്റെ മക്കൾ തയ്യാറെടുക്കുകയാണ്

News18 Malayalam | news18-malayalam
Updated: August 8, 2020, 9:36 AM IST
രക്ഷാദൗത്യത്തിന് വീണ്ടും കേരളത്തിന്റെ സൈന്യം; 10 വള്ളങ്ങളുമായി മത്സ്യതൊഴിലാളികൾ പത്തനംതിട്ടയിലേക്ക്
Fishermen
  • Share this:
കൊല്ലം: കേരളത്തിന്റെ സൈനികരെന്ന് വിശേഷിക്കപ്പെട്ട മത്സ്യ തൊഴിലാളികൾ വീണ്ടും രക്ഷാപ്രവർത്തനത്തിന്. കൊല്ലം വാടി കടപ്പുറത്തു നിന്ന് 10 വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികൾ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു.

മലനാടും ഇടനാടും വീണ്ടും കണ്ണീരിലാകുമ്പോൾ തീരദേശത്തിന്റെ മക്കൾ തയ്യാറെടുക്കുകയാണ്, സഹോദരങ്ങളെ പ്രതിസന്ധിയിൽ നിന്ന് കൈപിടിച്ചു കയറ്റാൻ. അതിതീവ്ര മഴ പ്രവചിക്കപ്പെട്ടിട്ടുള്ള പത്തനംതിട്ടയിലേക്ക് കൊല്ലത്തു നിന്ന് ആദ്യം പോകുന്നത് 10 വള്ളങ്ങളും അമ്പതോളം മത്സ്യത്തൊഴിലാളികളും. പത്തനംതിട്ട ജില്ലാ കളക്ടർ 20 വള്ളം ആവശ്യപ്പെട്ടതനുസരിച്ചാണ് ആദ്യഘട്ടമായി പത്ത് വള്ളങ്ങൾ പുറപ്പെട്ടത്.

കഴിഞ്ഞ രണ്ടു പ്രളയങ്ങളിലും വെള്ളം കയറിയ നാട്ടുവഴികളിലൂടെ പാഞ്ഞ മത്സ്യത്തൊഴിലാളികൾ തിരികെ കൊണ്ടുവന്നത് നിരവധി ജീവനാണ്. ചെങ്ങന്നൂർ പാണ്ടനാട്ട് നടത്തിയ രക്ഷാപ്രവർത്തനം അക്ഷരാർത്ഥത്തിൽ സേനാ വിഭാഗങ്ങൾ നടത്തുന്നതിന് സമാനമായിരുന്നു. രണ്ടാം നിലയിൽ നിന്നു പോലും ആളുകളെ വളളത്തിൽ കയറ്റി രക്ഷപ്പെടുത്തി.

ആദ്യ പ്രളയ സമയത്ത് തെങ്ങുകളിലും മറ്റ് മരങ്ങളിലും പോസ്റ്റിലുമൊക്കെ തട്ടി ചില വള്ളങ്ങൾക്ക് കേടുപാട് സംഭവിച്ചിരുന്നു. ജീവിത പ്രതിസന്ധിയുടെ നടുക്കടലിലായിരിക്കുമ്പോഴാണ് മറ്റു ജീവനുകളെ രക്ഷിക്കുള്ള ഈ ദൗത്യം.

TRENDING:'ബാക്ക് ടു ഹോം'; വീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി; നൊമ്പരമായി ഷറഫുവിന്‍റെ സെൽഫി[NEWS]വിമാനം രണ്ട് തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചു; ട്രാക്കര്‍ വെബ്‌സൈറ്റിന്റെ സൂചന[NEWS]Air India Express Crash | കരിപ്പൂർ വിമാനാപകടം; ദുഃഖം രേഖപ്പെടുത്തി പ്രമുഖർ[PHOTOS]
ലോക്ഡൗൺ നിയന്ത്രണവും ട്രോളിംഗ് നിരോധനവും കാരണം അഞ്ചു മാസമായി കടലിൽ മത്സ്യബന്ധനത്തിന് പോകുന്നില്ല. ഭക്ഷണത്തിനടക്കം നന്നേ ബുദ്ധിമുട്ടുന്നവരുമുണ്ട്. ഈ പ്രതിസന്ധിയിലും കൂടുതൽ വള്ളങ്ങൾ ആവശ്യമായി വന്നാൽ നീണ്ടകര, അഴീക്കൽ ഹാർബറുകളിലും വള്ളങ്ങളും, തൊഴിലാളികളും സജ്ജരാണ്.

കേരളത്തിന്റെ സൈനികർ എന്നതല്ല, അതിനും എത്രയോ മുകളിലാണ് ഹൃദയം കൊണ്ട് നാടിനെ സ്പർശിക്കുന്ന ഇവരുടെ സ്ഥാനം.
Published by: Naseeba TC
First published: August 8, 2020, 9:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading