• HOME
  • »
  • NEWS
  • »
  • kerala
  • »
  • Vizhinjam Port| തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന ആവശ്യത്തിൽ തീരുമാനമായില്ല; വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരം തുടരും

Vizhinjam Port| തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന ആവശ്യത്തിൽ തീരുമാനമായില്ല; വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരം തുടരും

സമരക്കാർ ഉന്നയിച്ച ഏഴിന ആവശ്യങ്ങളിൽ, അഞ്ചിലും പരിഹരിക്കാമെന്ന ഉറപ്പ് ലഭിച്ചു.

  • Last Updated :
  • Share this:
    തിരുവനന്തപുരം: വിഴിഞ്ഞത്ത് (Vizhinjam Port) മത്സ്യത്തൊഴിലാളികളുടെ സമരം തുടരും. സർക്കാരുമായുള്ള ചർച്ചയിൽ മറ്റാവശ്യങ്ങളൊക്കെ അംഗീകരിക്കപ്പെട്ടങ്കിലും തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് സമരം തുടരാൻ ലത്തീൻ സഭ തീരുമാനിച്ചത്. വീടുകൾ നഷ്ടപ്പെട്ട് ക്യാമ്പിൽ കഴിയുന്നവരെ ഓണത്തിന് മുമ്പ് വാടക വീടുകളിലേക്ക് മാറ്റുമെന്ന് സർക്കാർ സമരക്കാർക്ക് ഉറപ്പ് നൽകി.

    വിഴിഞ്ഞത്ത് സമരം തുടരും. പക്ഷേ ചർച്ചയിൽ ഇരുപക്ഷത്തും പ്രതീക്ഷയേറെയുണ്ട്. സമരക്കാർ ഉന്നയിച്ച ഏഴിന ആവശ്യങ്ങളിൽ, അഞ്ചിലും പരിഹരിക്കാമെന്ന ഉറപ്പ് ലഭിച്ചു. ക്യാമ്പുകളിൽ കഴിയുന്നവരെ ഓണത്തിന് മുമ്പായി വാടക വീടുകളിലേക്ക് സർക്കാർ മാറ്റും.

    ചർച്ചയിൽ പ്രതിസന്ധിയായത് തുറമുഖം നിർമ്മാണം നിർത്തിവെച്ച് വീണ്ടും പഠനം നടത്തണമെന്ന സമരക്കാരുടെ ആവശ്യമാണ്. മണ്ണെണ്ണ സബ്സിഡിയിലും തീരുമാനമെടുക്കാൻ ചർച്ചയിൽ ആയില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വീണ്ടും ചർച്ച നടക്കും എന്നാണ് സർക്കാർ നൽകിയ ഉറപ്പ്.
    Also Read- ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 23 മുതൽ; ഓണശേഷം കിറ്റ് വിതരണം ഇല്ല

    തുറമുഖം നിർമ്മാണം നിർത്തിവയ്ക്കണമെന്ന തടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരാനാണ് ലത്തീൻ സഭയുടെ തീരുമാനം. ഇതോടെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ച നിർണായകം ആവുകയാണ്.

    ലത്തീൻ സഭയുടെ ആവശ്യങ്ങൾ

    രൂക്ഷമായ കടലേറ്റവും തീരം കടൽ എടുക്കുന്നതു മൂലവും നിരവധി പേരാണ് ഭവനരഹിതരായത്. വിഴിഞ്ഞം അദാനി തുറമുഖ നിർമ്മാണം ആരംഭിച്ചതാണ് ഇപ്പോഴത്തെ രൂക്ഷമായ അവസ്ഥയ്ക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളികളും ലത്തീൻ രൂപതയും പറയുന്നത്.

    Also Read- കൈകൾ ചങ്ങലയിൽ കെട്ടിയ മൃതദേഹം; ഇടുക്കി ചിന്നക്കനാലിൽ യുവാവ് പൊള്ളലേറ്റ് മരിച്ച നിലയിൽ

    ഉടൻ നടപ്പാക്കാനുള്ള ഏഴ് ആവശ്യങ്ങളാണ് അതിരൂപത സർക്കാരിന് മുന്നിൽ മുന്നോട്ടുവെക്കുന്നത്.

    1. വീടും സ്ഥലവും നഷ്ടപ്പെട്ട‌വർക്ക് താത്കാലികമായി സർക്കാർ നേതൃത്വത്തിൽ വാടക ഒഴിവാക്കി താമസ സൗകര്യം ഒരുക്കണം.

    2. വീടും സ്ഥലവും നഷ്ടപ്പട്ടവർക്ക് തതുല്യമായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കണം.‌‌

    3. തീരശോഷണത്തിന്റെ കാരണം അറിയാൻ തുറമുഖ നിർമാണം നിർത്തിവെച്ച് ശാസ്ത്രീയ പഠനം നടത്തുക. പഠനത്തിനുള്ള സംഘത്തിൽ തങ്ങൾ പറയുന്ന വിദഗ്ധരേയും നാട്ടുകാരേയും ഉൾപ്പെടുത്തണം.

    4. മണ്ണെണ്ണ വില നിയന്ത്രിക്കുന്നതിന് തമിഴ്നാട് മോഡൽ സബ്സിഡി നൽകണം.

    5. കാലാവസ്ഥാ മുന്നറിയിപ്പ് മൂലം ജോലിക്ക് പോകാൻ കഴിയാത്ത ദിവസങ്ങളിൽ മത്സ്യതൊഴിലാളികൾക്ക് മിനിമം വേതനം നൽകണം.

    6. മുതലപ്പൊഴിയിൽ ഡ്രഡ്ജിങ് ഉൾപ്പെടെ നടത്തി തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് പോകാൻ യോഗ്യമാക്കണം.

    7. തീരശോഷണം ബാധിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കണം.
    Published by:Naseeba TC
    First published: