തിരുവനന്തപുരം: കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി എത്തിയ 400 ലേറെ മത്സ്യത്തൊഴിലാളികളാണ് ഇറാനിൽ കുടുങ്ങി കിടക്കുന്നത്. നാല് മാസം മുൻപ് മത്സ്യബന്ധ വിസയിലാണ് ഇവർ ഇറാനിലെത്തിയത്. മൽസ്യത്തൊഴിലാളികൾ കുടുങ്ങി കിടക്കുകയാണെന്ന വിവരം പുറത്തു വന്നതിന് പിന്നാലെ വിഷയത്തിൽ ഇടപെടുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. മത്സ്യത്തൊഴിലാളികളെ നാട്ടിൽ തിരികെ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു.
എന്നാൽ ദിവസങ്ങൾക്കിപ്പുറവും എംബസി ജീവനക്കാർ തിരിഞ്ഞു നോക്കിയില്ലെന്ന് മൽസ്യത്തൊഴിലാളികൾ പരാതിപ്പെടുന്നു. സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ എംബസി ജീവനക്കാരുടെ ഫോൺ കോൾ വന്നതല്ലാതെ പിന്നീട് ഒരു നടപടികളും ഉണ്ടായിട്ടില്ലെന്നാണ് മത്സ്യതൊഴിലാളികൾ കുറ്റപ്പെടുത്തുന്നത്.
You may also like:നടിയെ ആക്രമിച്ച കേസിൽ നടി ബിന്ദു പണിക്കരും മൊഴി മാറ്റി [NEWS]പശുവിനെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന യുവാവ് അറസ്റ്റിൽ; നിഷ്ഠൂര ക്രൂരകൃത്യമെന്ന് പൊലീസ് [NEWS]കൊറോണ മറച്ച സൂര്യോദയം ആസ്വദിക്കുന്ന മുത്തച്ഛൻ; ഹൃദയത്തിൽ തൊടുന്ന ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ [NEWS]അതേസമയം തങ്ങൾക്ക് നേരെയുള്ള സ്‌പോൺസറുടെ ഭീഷണി തുടരുന്നതായും മത്സ്യതൊഴിലാളികൾ വീഡിയോ പുറത്ത് വിട്ട് വ്യക്തമാക്കി. നേരത്തെ വിസയുടെ പണം മൂന്ന് ദിവസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ ഭക്ഷണവും വെള്ളവും എത്തിക്കുന്നത് നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു സ്പോൺസർ.
ഇതിന് പിന്നാലെയാണ് ദുരിതം വിവരിച്ചു കൊണ്ട് മൽസ്യത്തൊഴിലാളികൾ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഭീഷണിപ്പെടുത്തുകയും മൊബൈൽ ഫോൺ പിടിച്ചു പറിക്കാൻ ശ്രമം നടത്തുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ന്യൂസ് 18ന് ലഭിച്ചത്.
ഏതായാലും കേന്ദ്ര സർക്കാർ അടിയന്തരമായി
വിഷയത്തിൽ ഇടപെടണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്. ഇറാനിൽ കോവിഡ് 19 വലിയ തോതിൽ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ദുരന്തത്തിൽ അകപ്പെടാതെ രക്ഷപെടുത്തണമെന്നും മത്സ്യത്തൊഴിലാളികൾ അഭ്യർത്ഥിക്കുന്നു.ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.