• HOME
  • »
  • NEWS
  • »
  • kerala
  • »
  • FISHING BOAT SINKS AT KARUNAGAPALLY KOLLAM JK TV

കൊല്ലം കരുനാഗപ്പള്ളിയില്‍ മത്സ്യബന്ധനബോട്ട് മുങ്ങി; ബോട്ടിന്റെ സ്രാങ്ക് മരിച്ചു

അഴീക്കല്‍ തുറമുഖത്തിനുസമീപം പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം.

സുഭാഷ്

സുഭാഷ്

  • Share this:
കൊല്ലം കരുനാഗപ്പള്ളിയില്‍ മത്സ്യബന്ധനബോട്ട് മുങ്ങി ഒരു തൊഴിലാളി മരിച്ചു. 7 പേരെ രക്ഷപ്പെടുത്തി. ബോട്ടിന്റെ സ്രാങ്ക്, സ്രായിക്കാട്, കവണുതറയില്‍ സുഭാഷ് (52) ആണ് മരിച്ചത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അഴീക്കല്‍ തുറമുഖത്തിനു സമീപം പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം.

സുഭാഷിന്റെ മകന്‍ സനില്‍ ഉള്‍പ്പടെ ബോട്ടിലുണ്ടായിരുന്ന ഏഴുപേരെയും രക്ഷപ്പെടുത്താന്‍ സാധിച്ചു. ചെറിയഴീക്കല്‍ സ്വദേശി അനില്‍ കുമാറിന്റെ, കീര്‍ത്തന എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

പഴക്കമുള്ള തടി ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോകവെ ആയിരുന്നു അപകടം. സമീപത്തുണ്ടായിരുന്ന 2 മത്സ്യബന്ധന ബോട്ടുകളും ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ബോട്ടുകളും ചേര്‍ന്നാണ് ഏഴുപേരെ രക്ഷപ്പെടുത്തിയത്.

ഇവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു . ആരുടെയും നില ഗുരുതരമല്ല. തകര്‍ന്ന ബോട്ട് തീരത്തടിഞ്ഞു. സുഭാഷിന്റെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Published by:Jayesh Krishnan
First published:
)}