മത്സ്യബന്ധന ബോട്ട് തിരയിൽപ്പെട്ട് തകർന്നു; മത്സ്യത്തൊഴിലാളി മരിച്ചു; ബോട്ടുടമയെ കാണാതായി

കടൽക്ഷോഭം കണക്കിലെടുത്ത് മീൻ പിടിത്തത്തിന് ജില്ലാഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിരുന്നു.

News18 Malayalam | news18-malayalam
Updated: September 22, 2020, 2:08 PM IST
മത്സ്യബന്ധന ബോട്ട് തിരയിൽപ്പെട്ട് തകർന്നു; മത്സ്യത്തൊഴിലാളി മരിച്ചു; ബോട്ടുടമയെ കാണാതായി
ശക്തമായ തിരമാലയിൽപ്പെട്ട് തകർന്ന ബോട്ട്
  • Share this:
കൊല്ലം: അഴിക്കലിൽ മത്സ്യബന്ധന ബോട്ട്  ശക്തമായ തിരയിൽപ്പെട്ട് തകർന്ന് ഒരാൾ മരിച്ചു. ഒരാളെ കാണാതായി. മൂന്ന് പേർ രക്ഷപെട്ടു. സ്രായികാട് സ്വദേശി സുധനാണ് മരിച്ചത്. ബോട്ടുടമ അശോകനെയാണ് കാണാതായത്.

Also Read- നിയമസഭയിലെ കൈയാങ്കളി കേസ് പിന്‍വലിക്കണമെന്ന ഹർജി കോടതി തള്ളി

ഇന്ന് രാവിലെയാണ് സംഭവം. കടൽക്ഷോഭം കണക്കിലെടുത്ത് മീൻ പിടിത്തത്തിന് വിലക്ക് ഉണ്ട്. വിലക്ക് ലംഘിച്ച് മീൻ പിടിക്കാൻ പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്. സ്രായിക്കാട് നിന്ന് പോയ അശോകന്റെ ഉടമസ്ഥതിയിലെ ദിയ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അഴീക്കൽ ഹാർബറിൽ നിന്ന് കടലിൽ പ്രവേശിക്കുന്ന ഭാഗത്തു വച്ചുതന്നെ ശക്തമായ തിരയിൽ ബോട്ടുപെട്ടു. മറ്റ് മത്സ്യത്തൊഴിലാളികൾ നോക്കി നിൽക്കെയായിരുന്നു അപകടം.

Also Read- ഈ സ്നേഹം വേറെ ലെവൽ; സമരം ചെയ്യുന്ന എംപിമാരെ ചായയുമായി കാണാനെത്തിയ രാജ്യസഭാ ഉപാധ്യക്ഷൻ

മഴ കനത്ത സാഹചര്യത്തിലാണ് കടലിൽ പോകുന്നതിന് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തിയത്. മത്സ്യ ബന്ധനം നടക്കാതെ കഷ്ടപ്പാടിൻ്റെ ആറു മാസമാണ് തൊഴിലാളികൾ തള്ളിവിട്ടത്. മീൻപിടിത്തം പുനരാരംഭിച്ചെങ്കിലും വായ്പാ തിരിച്ചടവ് ഉൾപ്പെടെ വലിയ ബാധ്യതകൾ ബോട്ടുടമകൾക്കു മുന്നിലുണ്ട്.തകർന്ന ബോട്ട്

തൊഴിലാളികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പക്ഷേ, ജീവൻ പണയം വച്ച് കടലിൽ പോകുന്നത് ശരിയല്ലെന്ന് വലിയൊരു ഒരുകൂട്ടം ബോട്ടുടമകളും പറയുന്നു. ബോട്ടുടമ അശോകനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. നേവിയുടെ സഹായം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
Published by: Rajesh V
First published: September 22, 2020, 2:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading