നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മലപ്പുറത്ത് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീഗുകാരുടെ തമ്മിലടി; യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ലീഗ് നേതാക്കളെ ഓഫീസില്‍ പൂട്ടിയിട്ടു

  മലപ്പുറത്ത് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീഗുകാരുടെ തമ്മിലടി; യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ലീഗ് നേതാക്കളെ ഓഫീസില്‍ പൂട്ടിയിട്ടു

  യൂത്ത് ലീഗ് പ്രതിനിധിയെ പ്രസിഡന്റ് ആക്കണം എന്ന് ആയിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം

  News18 Malayalam

  News18 Malayalam

  • Share this:
  മലപ്പുറം: മലപ്പുറം മക്കരപ്പരമ്പ് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീഗുകാരുടെ തമ്മിലടി. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ലീഗ് നേതാക്കളെ ഓഫീസില്‍ പൂട്ടിയിട്ടു. തര്‍ക്കത്തെ തുടര്‍ന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റി വെച്ചു. മക്കരപറമ്പ് പ്രസിഡന്റ് സി കോയ മരിച്ച സാഹചര്യത്തില്‍ ആയിരുന്നു പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

  യൂത്ത് ലീഗ് പ്രതിനിധിയെ പ്രസിഡന്റ് ആക്കണം എന്ന് ആയിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. സി കോയക്ക് പകരം നിലവിലെ വൈസ് പ്രസിഡന്റ് സുഹ്‌റാബി ആണ് പ്രസിഡന്റിന്റെ ചുമതലയില്‍ ഇപ്പൊള്‍. ഇവരെ തന്നെ പ്രസിഡന്റ് ആക്കാന്‍ ആയിരുന്നു ലീഗിലെ ഒരു വിഭാഗത്തിന്റെ തീരുമാനം.

  Also Read-'മഹാമാരിയെ വ്യാജവാര്‍ത്തയ്ക്കും കേന്ദ്ര വിരുദ്ധതയ്ക്കും ഉപയോഗിക്കുന്ന രാഷ്ട്രീയം സിപിഎം അവസാനിപ്പിക്കണം'; വി മുരളീധരന്‍  ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ യൂത്ത് ലീഗ് പ്രതീക്ഷിക്കുകയും വാക്കേറ്റം കയ്യാങ്കളിക്ക് അടുത്ത് എത്തുകയും ചെയ്തു. തുടര്‍ന്ന് യൂത്ത് ലീഗുകാര്‍ ലീഗ് നേതാക്കളെയും പഞ്ചായത്ത് അംഗങ്ങളെയും ഓഫീസ്സില്‍ പൂട്ടിയിട്ടു.  പിന്നീട് പോലീസ് എത്തിയാണ് പൂട്ട് തുറന്നത്. തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആയെന്ന് നേതാക്കള്‍. സി കോയയുടെ ഒഴിവ് നികത്താന്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനു ശേഷം പ്രസിഡന്റിന്റെ തീരുമാനിക്കാം എന്നും അത് വരെ നിലവിലെ വൈസ് പ്രസിഡന്റ് പ്രസിഡന്റ് സ്ഥാനത്ത് തുടരും എന്നും ആണ് ധാരണ.

  പഞ്ചായത്ത് പ്രസിഡന്റിനെ ചൊവ്വാഴ്ച തെരഞ്ഞെടുക്കും. നിലവില്‍ മക്കരപ്പറമ്പ് പഞ്ചായത്തില്‍ 13ല്‍ 11 അംഗങ്ങള്‍ യുഡിഎഫ് ആണ്.
  Published by:Jayesh Krishnan
  First published:
  )}