ഇന്റർഫേസ് /വാർത്ത /Kerala / ഇരട്ടക്കൊലപാതകം: 5 പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു; ആദ്യം വെട്ടിയത് സുരേഷെന്ന് പൊലീസ്

ഇരട്ടക്കൊലപാതകം: 5 പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു; ആദ്യം വെട്ടിയത് സുരേഷെന്ന് പൊലീസ്

കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും

കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും

സംഘത്തിലുള്ളവരെല്ലാം പീതാംബരന്റെ സുഹൃത്തുക്കളാണ്

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഇന്നലെ അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികളെല്ലാവരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന്. ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് കിട്ടുന്നതിനുള്ള അപേക്ഷ തിങ്കളാഴ്ച സമര്‍പ്പിക്കും.

  പ്രതികള്‍ കൃപേഷിനെയാണ് ആദ്യം വെട്ടിപ്പരുക്കേല്‍പ്പിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആദ്യം വെട്ടിയത് സുരേഷാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംഘത്തിലുള്ളവരെല്ലാം സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരന്റെ സുഹൃത്തുക്കളാണ്. രാഷ്ട്രീയ ബന്ധം ഉപയോഗിച്ചാണ് സുഹൃത്തുക്കളെ സംഘടിപ്പിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

  Also Read: കൊല്ലപ്പെട്ടവരുടെ വീടുകൾ മുഖ്യമന്ത്രി സന്ദർശിക്കില്ല; ശ്രമം ഉപേക്ഷിച്ച് മുഖ്യമന്ത്രി

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  നേരത്തെ അക്രമത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ കെട്ടിടത്തില്‍ നിന്നും മൂന്നു വാളുകളാണ് കണ്ടെടുത്തത്. 63 സെന്റിമീറ്റര്‍ നീളവും, 3 സെന്റിമീറ്റര്‍ വീതിയും ഉള്ള വാളാണ് കണ്ടെത്തിയത്. കേസിലെ നാലാം പ്രതി അനില്‍ കുമാര്‍, ഏഴാം പ്രതി വിജിന്‍ എന്നിവരുമായെത്തിയാണ് പൊലീസ് ആയുധങ്ങള്‍ കണ്ടെടുത്തത്.

  കഴിഞ്ഞ ദിവസം സമീപത്തെ പൊട്ടക്കിണറ്റില്‍ നിന്നും ഒരുവാളും മുന്ന് ഇരുമ്പ് വടികളും കണ്ടെത്തിയിരുന്നു. ഈ കിണറിനു സമീപത്തെ കെട്ടിടത്തില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. കണ്ടെടുത്തതില്‍ രണ്ട് വാളുകള്‍ കൊലപാതകത്തിന് ഉപയോഗിച്ചതാണ്. ഒരെണ്ണം കൊലക്ക് ഉപയോഗിച്ചിട്ടില്ലെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

  Dont Miss: ഇരട്ടക്കൊലപാതകം: ആയുധങ്ങളും വസ്ത്രവും കണ്ടെടുത്തു

  കൊലപാതകത്തിന് ശേഷം വസ്ത്രം മാറി കുളിച്ച പ്രതികള്‍ നേരത്തെ ഉപയോഗിച്ചിരുന്ന വസ്ത്രം കത്തിച്ച് കളഞ്ഞതായി പൊലീസിനോട് പറഞ്ഞിരുന്നു. കൊലനടത്തിയ ശേഷം കുളിച്ച് വസ്ത്രം മാറാനായി എത്തിയ പാക്കം വെളുത്തോളിയിലെ വീട്ടിലും പ്രതികളെ എത്തിച്ച് തെളിവെടുത്തു. തോട്ടില്‍ വെള്ളമില്ലാത്ത സ്ഥലത്തിട്ടാണ് വസ്ത്രങ്ങള്‍ കത്തിച്ചത്. ഇതില്‍ ഒരാളുടെ വസ്ത്രം കത്തിയ നിലയില്‍ കണ്ടെടുത്തിട്ടുണ്ട്.

  പ്രതിയുടെ നാടായ മാവുങ്കാലില്‍ നടത്തിയ തെളിവെടുപ്പിലാണ് 25 ഇഞ്ച് നീളമുള്ള വടിവാള്‍ കണ്ടെത്തിയത്. ഈ വാളുപയോഗിച്ചാണ് കൊലപാതകം നടത്തിയത്.

  First published:

  Tags: Periya twin murder case, പെരിയ ഇരട്ടക്കൊലപാതകം, പെരിയ യൂത്ത് കോൺഗ്രസ് കൊലപാതകം