• HOME
  • »
  • NEWS
  • »
  • kerala
  • »
  • പെരിയ ഇരട്ടക്കൊലപാതകം: അഞ്ച് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും

പെരിയ ഇരട്ടക്കൊലപാതകം: അഞ്ച് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും

കൊലപാതകം നടത്താൻ പീതാംബരനെ സഹായിച്ചു എന്നാണ് പ്രതികൾക്ക് എതിരെയുള്ള കുറ്റം.

പെരിയ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ സിപിഎം മുൻ‌ ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ

പെരിയ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ സിപിഎം മുൻ‌ ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ

  • Share this:
    കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ അഞ്ച് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കൊലപാതകം നടത്താൻ പീതാംബരനെ സഹായിച്ചു എന്നാണ് പ്രതികൾക്ക് എതിരെയുള്ള കുറ്റം. അതേസമയം, കേസ് അന്വേഷണം കാര്യക്ഷമമെല്ലന്ന് ആരോപിച്ച് കോൺഗ്രസ് ഡി വൈ എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തും.

    ഇതിനിടെ, പെരിയ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്നതിനുള്ള പുതിയ ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചു. എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി മുഹമ്മദ് റഫീക്കാണ് പെരിയ ഇരട്ട കൊലപാതക അന്വേഷണസംഘത്തിന്‍റെ തലവൻ. മലപ്പുറം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പ്രദീപ്, കാസർകോട് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ അബ്ദുൽ സലീം എന്നിവരും സംഘത്തിലുണ്ട്. ഐ.ജി.ശ്രീജിത്തിന്‍റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വൈകാതെ ചുമതലകളിലേക്ക് കടക്കും.

    BREAKING- പെരിയ ഇരട്ടക്കൊലപാതകം: ക്രൈംബ്രാഞ്ച് അന്വേഷിക്കും

    ഇന്നലെ അറസ്റ്റിലായ കെ എം സുരേഷ്, കെ അനിൽ കുമാർ, അശ്വിൻ, ശ്രീരാഗ്, ​ഗിജിൻ എന്നീ പ്രതികളെ ഇന്ന് പൊലീസ് കോടതിയിൽ ഹാജരാക്കും. ഇവരെ കൂടുതൽ തെളിവെടുപ്പിന് കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന ആവശ്യം പൊലീസ് കോടതിയെ അറിയിക്കും. കൂടുതൽ അയുധങ്ങൾ പ്രതികൾ കൊലപാതകത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

    ഇത് കണ്ടെത്തുന്നതിനായി ഇന്നും തെളിവെടുപ്പ് തുടരും. അതേസമയം അന്വേഷണം ശരിയായ ദിശയിലല്ലെന്ന ആരോപണവുമായി കോൺഗ്രസ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ ഓഫിസിലേക്ക് ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.

    First published: