കൊല്ലം: രൂപം മാറ്റിയ ബൈക്കുകളിൽ അമിതവേഗവും അഭ്യാസവും നടത്തിയവരുടെ ബൈക്കുകൾ പിടിച്ചടുത്ത് മോട്ടോർ വാഹന വകുപ്പ്. ചവറ പൊലീസും കരുനാഗപ്പള്ളി സബ് ആർടി ഓഫീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബൈക്കുകൾ പിടിച്ചെടുത്തത്.
പിടിച്ചെടുത്ത ബൈക്കുകൾക്ക് 66,000 രൂപയാണ് ചുമത്തിയത്. അഭ്യാസ പ്രകടനങ്ങൾ നടത്തുന്നവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോകൾ കണ്ടെത്തി അവയിൽ നിന്ന് ഇരുചക്രവാഹനങ്ങളെയും അവയുടെ ഉടമകളെയും തിരിച്ചറിഞ്ഞാണ് പ്രത്യേക പരിശോധന നടത്തിയത്.
വറ കോട്ടയ്ക്കകം, പയ്യലക്കാവ്, ചവറ ബ്രിജ്, നീണ്ടകര നീലേശ്വരം തോപ്പ്, പന്മന നെറ്റിയാട്ട് തുടങ്ങിയ പ്രദേശങ്ങളിലെ യുവാക്കൾ പല സ്ഥലങ്ങളിൽ ബൈക്കുകളിൽ അഭ്യാസം നടത്തി ഇതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. തുടര്‍ന്നായിരുന്നു പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി പരിശോധന നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.