പാലക്കാട്: ദേശീയപാതയിൽ ഓയിലിൽ തെന്നിവീണ് അഞ്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്. മണ്ണാർക്കാട് നൊട്ടൻ മലയിലും എടക്കലിലും ദേശീയപാതയിൽ വീണ ഓയിലിൽ തെന്നിവീണാണ് അപകടം. അപകടത്തില്‍ തെങ്കര സ്വദേശി ഗോകുലം വീട്ടിൽ ഗോകുലിന്‍റെ കൈയുടെ എല്ല് പൊട്ടി. ഇന്നലെ രാവിലെയാണ് നൊട്ടൻമല കഴിഞ്ഞുള്ള വളവിലും എടക്കലിലും ബൈക്ക് യാത്രക്കാർ വീണത്.
ഗോകുലിന്‍റെ കൂടെയുണ്ടായിരുന്ന കോൽപ്പാടം സ്വദേശി നിധീഷിനു പരിക്കേറ്റു. റോഡിൽ ഓയിൽ പോയതറിഞ്ഞ് മണ്ണാർക്കാട് നിന്ന് അഗ്നിരക്ഷാ സേനയെത്തി പരിശോധിച്ചെങ്കിലും വാഹനങ്ങൾ കയറിയിറങ്ങി ഓയിലിന്റെ അംശം പോയിരുന്നുവെന്ന് അധികൃതര്‍ സേന അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.