• HOME
  • »
  • NEWS
  • »
  • kerala
  • »
  • Drowning| വ്യാഴാഴ്ച മുങ്ങിമരിച്ചത് അഞ്ചുകുട്ടികൾ; തൃശൂരിലും കോട്ടയത്തും

Drowning| വ്യാഴാഴ്ച മുങ്ങിമരിച്ചത് അഞ്ചുകുട്ടികൾ; തൃശൂരിലും കോട്ടയത്തും

തൃശൂർ ചാവക്കാടിന് സമീപം ഒരുമനയൂരിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. കോട്ടയത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളാണ് മുങ്ങി മരിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
തൃശൂർ/ കോട്ടയം: സംസ്ഥാനത്ത് രണ്ടിടങ്ങളിലായി വ്യാഴാഴ്ച മുങ്ങിമരിച്ചത് 5 കുട്ടികൾ. തൃശൂരിലും കോട്ടയത്തുമായാണ് ദുരുന്തം സംഭവിച്ചത്. തൃശൂർ (Thrissur) ചാവക്കാടിന് (Chavakkad) സമീപം ഒരുമനയൂരിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. വൈകിട്ട് 5.45ഓടെയായിരുന്നു സംഭവം.

Also Read- ഭാര്യയെ തീകൊളുത്തി കൊന്ന് ഭർത്താവ് ജീവനൊടുക്കിയ സംഭവം: ചികിത്സയിലായിരുന്ന മകളും മരിച്ചു

കായലിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഒരുമനയൂ‌ർ കഴുത്താക്കലിലാണ് സംഭവം. സുഹൃത്തുക്കളായ അഞ്ച് കുട്ടികൾ കുളിക്കാനായി കായലിൽ ഇറങ്ങുകയായിരുന്നു. ഇതിൽ മൂന്ന് പേ‌‌ർ ചെളിയിൽപ്പെട്ടു. ഇത് കണ്ട് പേടിച്ച മറ്റ് രണ്ട് കുട്ടികൾ ഓടി വീട്ടിലേക്ക് പോയി. പേടിച്ചുപോയ ഇവർ വിവരം ആരോടും പറ‌ഞ്ഞില്ല. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ മൂന്ന് കുട്ടികളെയും പുറത്തെത്തിച്ച് ആശുപത്രിയേലക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read- Arrest |യുവതിയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് തല മുണ്ഡനം ചെയ്തു

ഒരുമനയൂ‌ർ സ്വദേശികളായ സൂര്യ (16), മുഹസിൻ (16), വരുൺ (16) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികളും സുരക്ഷിതരാണ്. ചെളിനിറഞ്ഞ പ്രദേശമാണ് ഇവിടം. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തുന്നതിന് മുന്‍പേ തന്നെ മൃതദേഹങ്ങള്‍ നാട്ടുകാര്‍ പുറത്തെത്തിച്ചിരുന്നു.

Also Read- Shocking | വഴക്കിനൊടുവിൽ ഭാര്യ ഭർത്താവിനെ കടിച്ചു കൊന്നു; യുവാവിന് ദാരുണാന്ത്യം

കോട്ടയത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളാണ് മുങ്ങി മരിച്ചത്. പേരൂർ പള്ളിക്കുന്നേൽ കടവിലാണ് സംഭവം. പേരൂർ മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ വിദ്യാർത്ഥി ചെറുവാണ്ടൂർ വെട്ടിക്കൽ വീട്ടിൽ സുനിലിന്റെ മകൻ നവീൻ (15), ഏറ്റുമാനൂർ ബോയ്സ് ഹൈസ്കൂൾ വിദ്യാർത്ഥി ചെറുവാണ്ടൂർ കിഴക്കേ മാന്തോട്ടത്തിൽ ലിജോയുടെ മകൻ അമൽ (16) എന്നിവരാണ് മരിച്ചത്.

Also Read- Honey Trap| സ്ത്രീകളെന്ന വ്യാജേന സോഷ്യൽ മീഡിയ വഴി സൗഹൃദം; ഹണി ട്രാപ്പിലൂടെ 48കാരന് നഷ്ടമായത് അരക്കോടിയോളം രൂപ

ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. പേരൂർ പള്ളിക്കുന്നേൽ കടവിൽ കുളിക്കാൻ എത്തിയതായിരുന്നു നാലംഗ സംഘം. ഇതില്‍ രണ്ടുപേര്‍ കാല്‍വഴുതി ഒഴുക്കില്‍പ്പെട്ടു. സമീപവാസികള്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പുറത്തെടുക്കുമ്പോഴേക്കും നവീന്‍ മരിച്ചിരുന്നു. കാരിത്താസ് ആശുപത്രിയില്‍ വെച്ചാണ് അമല്‍ മരിച്ചത്.
Published by:Rajesh V
First published: