• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇടുക്കിയിൽ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന അഞ്ചു പശുക്കളെ കടുവ കൊന്നു

ഇടുക്കിയിൽ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന അഞ്ചു പശുക്കളെ കടുവ കൊന്നു

തൊഴിലാളികളുടെ ലയങ്ങളുടെ സമീപത്തെ തൊഴുത്തില്‍ കെട്ടിയിരുന്ന ആറ് പശുക്കളെ കടുവ ആക്രമിച്ചത്.

  • Last Updated :
  • Share this:
    ഇടുക്കി: നയമക്കാട് എസ്‌റ്റേറ്റില്‍ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന അഞ്ച് കറവപശുക്കളെ കടുവ ആക്രമിച്ച് കൊന്നു. പരിക്കേറ്റ ഒരു പശുവിന്‍റെ നില അതീവ ഗുരുതരമാണ്. പളനിസ്വാമി -മാരിയപ്പന്‍ എന്നിവരുടെ പശുക്കളെയാണ് കടുവ കൊന്നത്.

    എസ്റ്റേറ്റ് തൊഴിലാളികള്‍ മൂന്നാര്‍-ഉടുമലപ്പെട്ട അന്തര്‍ സംസ്ഥാന പാതയില്‍ കൊല്ലപ്പെട്ട പശുക്കളുമായെത്തി റോഡ് ഉപരോധിച്ചു. റോഡ് ഉപരോധം നീണ്ടതോടെ പ്രദേശത്ത് വലിയ ഗതാഗതകുരുക്കുണ്ടായി. തൊഴിലാളികളുടെ ലയങ്ങളുടെ സമീപത്തെ തൊഴുത്തില്‍ കെട്ടിയിരുന്ന ആറ് പശുക്കളെ കടുവ ആക്രമിച്ചത്.

    Also Read-ആശുപത്രിയിലെ കൂട്ടിലേക്കു മാറ്റുന്നതിനിടെ നായ പിടിത്തക്കാരനെ തെരുവുനായ കടിച്ചു

    റോഡ് ഉപരോധത്തെ തുടര്‍ന്ന് ഇരവികുളം ദേശിയോദ്യാത്തില്‍ വിനോദസഞ്ചാരികള്‍ക്ക് കയറാന്‍ കഴിയാതെ വന്നു. ഇതോടെ പാര്‍ക്ക് അധിക്യതര്‍ പൂട്ടിയിരിക്കുകയാണ്.
    Published by:Jayesh Krishnan
    First published: