ആയൂരിൽ വാഹനാപകടം: അഞ്ചു മരണം

news18india
Updated: January 12, 2019, 4:05 PM IST
ആയൂരിൽ വാഹനാപകടം: അഞ്ചു മരണം
  • Share this:
കൊല്ലം: ആയൂരിൽ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു. കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കൊട്ടാരക്കരയ്ക്ക് സമീപം ആയൂരിലാണ് അപകടം ഉണ്ടായത്. മരിച്ചത് വടശ്ശേരിക്കര സ്വദേശികളാണെന്ന് സൂചന. നാലു വയസുള്ള പെൺകുട്ടിയും രണ്ട് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെട്ടതായി സൂചന.

ഉച്ചയ്ക്ക് രണ്ടു മണിയോടു കൂടിയാണ് അപകടം ഉണ്ടായത്. പത്തനംതിട്ട സ്വദേശികളാണ് അപകടത്തിൽപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഫയർഫോഴ്സും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

Also Read മരിച്ചവരെ തിരിച്ചറിഞ്ഞു

കാറിൽ ഉണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഇവർ തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് വരികയായിരുന്നു. ആയൂരിനു സമീപം അകമൺ എന്ന് സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്.

അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. കാറിൽ ആറുപേർ ഉണ്ടായിരുന്നു എന്നാണ് പ്രാഥമികവിവരം. അഞ്ചുപേർ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.

First published: January 12, 2019, 2:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading