തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ അഞ്ച് ഹാർഡ് ഡിസ്കുക്കൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. മേയറുടെ ഓഫിസിലേത് ഉൾപ്പെടെയുള്ള ഹാർഡ് ഡിസ്കുകളാണ് പിടിച്ചെടുത്തത്.. ഡി ആർ അനിലിന്റെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. ഹാർഡ് ഡിസ്ക്കുകളും ഫോണും ഫോറൻസിക് പരിശോധനക്ക് അയച്ചു.
അതിനിടെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഡി.ആർ അനിൽ രാജിവച്ചു. നഗരസഭ സെക്രട്ടറിക്കാണ് രാജി കത്ത് നൽകിയത്. അന്വേഷണത്തിന്റെ ഭാഗമായാണ് ഫോൺ പിടിച്ചെടുത്തതെന്നും അന്വേഷണം നടക്കട്ടെയെന്നും ഡി.ആർ അനിൽ പ്രതികരിച്ചു. പാർട്ടി തന്നെ കയ്യൊഴിഞ്ഞിട്ടില്ലെന്നും അനിൽ പറഞ്ഞു.
നിയമനക്കത്ത് വിവാദത്തില്‍ കഴിഞ്ഞദിവസം വരെ ക്രൈംബ്രാഞ്ച് സംഘം കാര്യമായ അന്വേഷണത്തിന് തയാറായിരുന്നില്ല. കേസില്‍ മേയറുടെയും ഡി.ആര്. അനിലിന്റെയും മൊഴികള്‍ നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇതിനുശേഷം അന്വേഷണം നിശ്ചലമായ അവസ്ഥയിലായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഡി.ആര്. അനിലിനെ സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്തുനിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് കത്തിന്റെ ഉറവിടം തേടിയുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഊര്‍ജിതമായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.