നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് കോവിഡ്; അതീവ ജാഗ്രതയിൽ നാട്ടുകാർ

  ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് കോവിഡ്; അതീവ ജാഗ്രതയിൽ നാട്ടുകാർ

  രണ്ട് വാർഡുകളിൽ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്

  Coronavirus

  Coronavirus

  • Share this:
  കോഴിക്കോട്: ഇന്ന് രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 11 ആയി ഉയർന്നു. ജില്ലയിൽ  അവസാനം രോഗം സ്ഥിരീകരിച്ച ആറ് പേരിൽ അഞ്ച് പേരും ഒരു കുടുംബത്തിൽപ്പെട്ടവരാണ്.  വടകര എടച്ചേരിയിലെ ഒരു കുടുംബത്തിൽ അഞ്ച് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

  BEST PERFORMING STORIES:ലോകത്ത് മരണം 1.4 ലക്ഷം കവിഞ്ഞു; യുഎസിൽ മാത്രം 31,500 [NEWS]'വൈറസ് പിറന്നത് തമിഴ്‌നാട്ടിലല്ല; വ്യാപിച്ചത് വിദേശയാത്ര നടത്തിയ സമ്പന്നര്‍ വഴി': തമിഴ്നാട് മുഖ്യമന്ത്രി [NEWS]COVID 19| ജറുസലേമിലെ മസ്ജിദുൽ അഖ്സ റമദാനിലും തുറക്കില്ല [NEWS]

  വിദേശത്തും നിന്നെത്തിയ രണ്ട് യുവാക്കൾ, ഇവരുടെ പിതാവ്, മാതാവ്, സഹോദരിയുടെ മകൾ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ കുടുംബത്തിൽ ആദ്യം രോഗം സ്ഥിരീകരിച്ചത് യുവാക്കളുടെ പിതാവും ഗൃഹനാഥനുമായ വ്യക്തിക്കാണ്. ഇയാളുടെ പരിശോധന ഫലം ലഭിച്ചപ്പോൾ തന്നെ വീട്ടിലും ആശുപത്രിയിലും ഇയാൾക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കളെ ജില്ലാ ഭരണകൂടം ഇടപെട്ട് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു. എല്ലാവരുടെയും സ്രവസാമ്പിളുകളും പരിശോധനയ്ക്കയച്ചു.

  21ദിവസം കഴിഞ്ഞിട്ടും വിദേശത്ത് നിന്നെത്തിയവർക്ക് രോഗലക്ഷണമൊന്നും ഉണ്ടായിരുന്നില്ല. ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് എടച്ചേരി. രണ്ട് വാർഡുകളിൽ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

  First published:
  )}