HOME /NEWS /Kerala / മദ്യലഹരിയിൽ ആനയുടെ വാലിൽ പിടിച്ചു; ഉത്സവ ഘോഷയാത്രയ്ക്കിടെ ആന വിരണ്ടോടി അഞ്ച് പേർക്ക് പരിക്ക്

മദ്യലഹരിയിൽ ആനയുടെ വാലിൽ പിടിച്ചു; ഉത്സവ ഘോഷയാത്രയ്ക്കിടെ ആന വിരണ്ടോടി അഞ്ച് പേർക്ക് പരിക്ക്

തുടർന്ന് മേള വാദ്യങ്ങൾ നിർത്തിവെച്ച് ഘോഷയാത്ര മുന്നോട്ടുപോകാൻ ശ്രീകാര്യം പോലീസ് അറിയിക്കുകയായിരുന്നു.

തുടർന്ന് മേള വാദ്യങ്ങൾ നിർത്തിവെച്ച് ഘോഷയാത്ര മുന്നോട്ടുപോകാൻ ശ്രീകാര്യം പോലീസ് അറിയിക്കുകയായിരുന്നു.

തുടർന്ന് മേള വാദ്യങ്ങൾ നിർത്തിവെച്ച് ഘോഷയാത്ര മുന്നോട്ടുപോകാൻ ശ്രീകാര്യം പോലീസ് അറിയിക്കുകയായിരുന്നു.

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    തിരുവനന്തപുരം: ഉത്സവ ഘോഷയാത്രയ്ക്കിടെ ആന വിരണ്ടോടി അഞ്ച് പേർക്ക് പരിക്ക്. കരിയം കരിമ്പുകോണം ദേവീ ക്ഷേത്രത്തിലെ ഘോഷയാത്രക്കിടെയാണ് ചെക്കാലമുക്ക് ജംഗ്ഷനിൽ വച്ച് ആന വിരണ്ടത്. കാഞ്ഞിരക്കാട്ട് ശേഖരൻ എന്ന ആനയാണ് വിരണ്ടത്. അച്ചു ( 30) വിഷ്ണുവർദ്ധൻ (12), സന്ധ്യ (35), കെസിയ (19), സോനു (28 ) എന്നിവർക്കാണ് പരിക്കേറ്റത്. വിരണ്ടോടിയ ആന സിപിഎം അണിയൂർ ബ്രാഞ്ച് സെക്രട്ടറി അച്ചുവിനെ തൂക്കിയെറിഞ്ഞു.

    Also read-കോഴിക്കോട്ട് ട്രെയിനില്‍ തീയിട്ട അക്രമിയുടേതെന്ന് സംശയിക്കുന്നയാൾ സ്കൂട്ടറിൽ പോകുന്ന CCTV ദൃശ്യം പുറത്ത് ; രേഖാചിത്രം തയ്യാറാക്കും

    ഞായറാഴ്ച രാത്രി പത്തേമുക്കാലോടെയാണ് സംഭവം. ഘോഷയാത്രക്കിടയിൽ ആരോ ഒരാൾ മദ്യപിച്ച ആനയുടെ വാലിൽ പിടിച്ചതാണ് ആന വിരളാൻ കാരണമെന്ന് സംഘാടകർ പറയുന്നത്. പരിക്കേറ്റുവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു. അൽപദൂരം ഓടിയ ആനയെ ഉടൻ തന്നെ തളച്ചു. തുടർന്ന് മേള വാദ്യങ്ങൾ നിർത്തിവെച്ച് ഘോഷയാത്ര മുന്നോട്ടുപോകാൻ ശ്രീകാര്യം പോലീസ് അറിയിക്കുകയായിരുന്നു. ഇത്  പ്രകാരം മേളമില്ലാതെയാണ് ഉത്സവം നടന്നത്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Accident in Thiruvananthapuram, Elephant attack