ബാങ്കിന്‍റെ ജപ്തിഭീഷണി; തീ കൊളുത്തി ആത്മഹത്യ; അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു
ബാങ്കിന്‍റെ ജപ്തിഭീഷണി; തീ കൊളുത്തി ആത്മഹത്യ; അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു
വൈഷ്ണവി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. 90 ശതമാനം പൊള്ളലുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ലേഖ വൈകുന്നേരം ഏഴു മണിയോടെയായിരുന്നു മരിച്ചത്.
തിരുവനന്തരപുരം: ബാങ്കിന്‍റെ ജപ്തിഭീഷണിയെ തുടർന്ന് അമ്മയും മകളും ആത്മഹത്യ ചെയ്തു. നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശിനി ലേഖയും മകൾ വൈഷ്ണവിയുമാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു ജപ്തിഭീഷണിയെ തുടർന്ന് അമ്മയും മകളും തീ കൊളുത്തിയത്. വൈഷ്ണവി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. 90 ശതമാനം പൊള്ളലുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ലേഖ വൈകുന്നേരം ഏഴു മണിയോടെയായിരുന്നു മരിച്ചത്. 15 വർഷം മുമ്പായിരുന്നു ഇവർ വീടു പണിയുന്നതിനായി അഞ്ചുലക്ഷം രൂപ ബാങ്ക് വായ്പയെടുത്തത്. മുതലും പലിശയും ചേർത്ത് ഇതുവരെ ആറുലക്ഷം രൂപ തിരിച്ചടച്ചിട്ടുണ്ട്. നാല് ലക്ഷത്തോളം രൂപ ഇനിയും തിരിച്ചടയ്ക്കാൻ ബാക്കിയുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. വസ്തു വിറ്റ് പണം തിരിച്ചടയ്ക്കാമെന്ന് ബാങ്ക് അധികൃതരോട് പറഞ്ഞെങ്കിലും അതിന് അനുമതി നൽകിയില്ലെന്ന് ലേഖയുടെ ഭർത്താവും കുടുംബനാഥനുമായ ചന്ദ്രൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ജീവനെടുക്കുന്ന ജപ്തിഭീഷണി; രണ്ട് ജീവനെടുത്ത് അഞ്ച് ലക്ഷത്തിന്‍റെ വായ്പ
വായ്പ തിരിച്ചടയ്ക്കാൻ സാവകാശം ചോദിച്ചിട്ടും അത് നൽകാതെ ബാങ്ക് ജപ്തി നടപടി കടുപ്പിച്ചതാണ് അമ്മയെയും മകളെയും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത്. ജപ്തി നടപടികളുടെ ഭാഗമായി ബാങ്ക് അധികൃതർ വെള്ളിയാഴ്ച വീട്ടിൽ വന്നിരുന്നു. ചൊവ്വാഴ്ച ഫോണിൽ വീണ്ടും ബന്ധപ്പെട്ട അധികൃതർ ജപ്തി ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. സാവകാശം ചോദിച്ചെങ്കിലും ബുധനാഴ്ച രാത്രി ജപ്തി നടപടി ഉണ്ടാകുമെന്ന അറിയിപ്പ് ആയിരുന്നു ബാങ്ക് അധികൃതർ നൽകിയത്. ഇതിനെ തുടർന്നായിരുന്നു അമ്മയും മകളും ആത്മഹത്യ ചെയ്തതത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.