നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ജീവനെടുക്കുന്ന ജപ്തിഭീഷണി; രണ്ട് ജീവനെടുത്ത് അഞ്ച് ലക്ഷത്തിന്‍റെ വായ്പ

  ജീവനെടുക്കുന്ന ജപ്തിഭീഷണി; രണ്ട് ജീവനെടുത്ത് അഞ്ച് ലക്ഷത്തിന്‍റെ വായ്പ

  വായ്പ തിരിച്ചടയ്ക്കാൻ സാവകാശം ചോദിച്ചിട്ടും അത് നൽകാതെ ബാങ്ക് ജപ്തി നടപടി കടുപ്പിച്ചതാണ് അമ്മയെയും മകളെയും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത്.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ബാങ്കിന്‍റെ ജപ്തിഭീഷണി കവർന്നത് രണ്ട് ജീവനുകൾ. നെയ്യാറ്റിൻ കരയിൽ ബാങ്കിന്‍റെ ജപ്തിഭീഷണിയെ തുടർന്ന് തീ കൊളുത്തിയ അമ്മയും മകളും മരിച്ചു. മകൾ വൈഷ്ണവി (19) സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. 90 ശതമാനം പൊള്ളലേറ്റ ലേഖ (44) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. എന്നാൽ, വൈകുന്നേരം ഏഴു മണിയോടെ ലേഖയും മരിച്ചു.

   വായ്പ തിരിച്ചടയ്ക്കാൻ സാവകാശം ചോദിച്ചിട്ടും അത് നൽകാതെ ബാങ്ക് ജപ്തി നടപടി കടുപ്പിച്ചതാണ് അമ്മയെയും മകളെയും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത്. ജപ്തി നടപടികളുടെ ഭാഗമായി ബാങ്ക് അധികൃതർ വെള്ളിയാഴ്ച വീട്ടിൽ വന്നിരുന്നു. ചൊവ്വാഴ്ച ഫോണിൽ വീണ്ടും ബന്ധപ്പെട്ട അധികൃതർ ജപ്തി ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. സാവകാശം ചോദിച്ചെങ്കിലും ബുധനാഴ്ച രാത്രി ജപ്തി നടപടി ഉണ്ടാകുമെന്ന അറിയിപ്പ് ആയിരുന്നു ബാങ്ക് അധികൃതർ നൽകിയത്. ഇതിനെ തുടർന്നായിരുന്നു അമ്മയും മകളും ആത്മഹത്യ ചെയ്തതത്.

   ജപ്തി ഭീഷണിക്കിടെ ആത്മഹത്യ: വിശദീകരണം തേടും; കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സർക്കാർ നയമെന്നും തോമസ് ഐസക്ക്

   വീടു പണിയുന്നതിനായി 15 വർഷം മുമ്പായിരുന്നു ഇവർ അഞ്ചുലക്ഷം രൂപ ബാങ്ക് വായ്പയെടുത്തത്. മുതലും പലിശയും ചേർത്ത് ഇതുവരെ ആറുലക്ഷം രൂപ തിരിച്ചടച്ചിട്ടുണ്ട്. നാല് ലക്ഷത്തോളം രൂപ ഇനിയും തിരിച്ചടയ്ക്കാൻ ബാക്കിയുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. വസ്തു വിറ്റ് പണം തിരിച്ചടയ്ക്കാമെന്ന് ബാങ്ക് അധികൃതരോട് പറഞ്ഞെങ്കിലും അതിന് അനുമതി നൽകിയില്ലെന്ന് ലേഖയുടെ ഭർത്താവും കുടുംബനാഥനുമായ ചന്ദ്രൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

   അതേസമയം, ജപ്തിഭീഷണിയെ തുടർന്ന് ലേഖയും വൈഷ്ണവിയും കടുത്ത മാനസിക സമ്മർദത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കളും അയൽവാസികളും പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണ് ഇവരുടേത്. മരപ്പണിക്കാരനാണ് ലേഖയുടെ ഭർത്താവ് ചന്ദ്രൻ. ജപ്തി നീട്ടിവെയ്ക്കാൻ നാട്ടുകാരും സ്ഥലം എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ശ്രമിച്ചെങ്കിലും സാവകാശം നൽകാൻ ബാങ്ക് തയ്യാറായില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

   First published:
   )}