തിരുവനന്തപുരം: വധശ്രമക്കേസിലെ (murder accused) പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ച നാല് പൊലീസുകാര്‍ക്ക് (Police) ധനസഹായം അനുവദിച്ച് ഡിജിപി അനില്‍ കാന്ത്. അഞ്ചരലക്ഷം രൂപയാണ് നാല് പൊലീസുകാര്‍ക്ക് വെല്‍ഫെയര്‍ ബ്യൂറോയില്‍ നിന്ന ധനസഹായമായി അനുവദിച്ചിപിക്കുന്നത്.
കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ എസ് എല്‍ ചന്തു, എസ് എല്‍ ശ്രീജിത്, സി വിനോദ്കുമാര്‍, ഗ്രേഡ് എസ് ഐ ആര് അജയന് എന്നിവര്‍ക്കാണ് ധനസഹായം.പിടികിട്ടാപ്പുള്ളിയും നിരവധിക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ചാവര്‍കോട് സ്വദേശി അനസ് ജാന്‍ (30) ആണ് പൊലീസുകാരെ ആക്രമിച്ചത്.
മയക്കുമരുന്ന് കേസില്‍ അനസിനെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പൊലീസുകാര്‍ക്കുനേരെ ആക്രമണമുണ്ടായത്. ചന്ദു, ശ്രീജിത് എന്നിവര്‍ക്ക് ചികിത്സാ സഹായമായി രണ്ട് ലക്ഷം രൂപയും അജയന് ഒരു ലക്ഷം രൂപയും വിനോദ് കുമാറിന് 50000 രൂപയുമാണ് നല്‍കിയത്.
കുത്തേറ്റ രണ്ട് പേര് ഗുരുതരാവസ്ഥയിലാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവം നടന്ന ഉടന്‍ തന്നെ സ്ഥലത്ത് കൂടുതല്‍ പോലീസുകാര്‍ എത്തി അനസിനെ അനസിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇയാള്‍ക്കെതിരെ ഇരുപതോളം കേസുകളുണ്ട്.
ഇയാളെ പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു ഇതേ തുടര്‍ന്ന അറസ്റ്റ് ചെയ്യാന്‍ എത്തിയ പോലീസുകാരെ പ്രതി ആക്രമിച്ചത്. പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്യാനുള്ള പ്രത്യേക സ്ക്വാഡില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കാണ് കുത്തേറ്റത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.